Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massachusetts

അമേരിക്കൻ ആകാശത്ത് ഉല്‍ക്ക പൊട്ടിത്തെറിച്ചു

വാ​​​ഷിം​​​ഗ്‌​​​ട​​​ണ്‍ ഡി​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ആ​​​കാ​​​ശ​​​ത്ത് ഉ​​​ല്‍ക്ക പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തു പ​​​രി​​​ഭ്രാ​​​ന്തി പ​​​ര​​​ത്തി.

രാ​​​ജ്യ​​​ത്തെ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ മേ​​​ഖ​​​ല​​​യാ​​​യ മാ​​​സ​​​ച്യു​​​സെ​​​റ്റ്‌​​​സും ന്യൂ ​​​ഹാം​​​ഷെ​​​യ​​​റും ത​​​മ്മി​​​ലു​​​ള്ള അ​​​തി​​​ര്‍ത്തി​​​ക്കു സ​​​മീ​​​പ​​​മാ​​​ണ് ഏ​​​ക​​​ദേ​​​ശം മൂ​​​ന്ന​​​ടി വീ​​​തി​​​യു​​​ള്ള ഉ​​​ല്‍ക്ക പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.06ന് ​​​ഭൂ​​​മി​​​യു​​​ടെ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച ഉ​​​ല്‍ക്ക അ​​​ധി​​​കം വൈ​​​കാ​​​തെ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നി​​​ര​​​വ​​​ധി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ വ​​​ന്‍ സ്‌​​​ഫോ​​​ട​​​ന​​​ ശ​​​ബ്‌​​​ദം കേ​​​ള്‍ക്കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​കു​​​ക​​​യും ചെ​​​യ്തു. വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ മാ​​​സ​​​ച്യു​​​സെ​​​റ്റ്‌​​​സി​​​നും തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ ന്യൂ ​​​ഹാം​​​ഷെ​​​യ​​​റി​​​നും മു​​​ക​​​ളി​​​ലാ​​​യി ഏ​​​ക​​​ദേ​​​ശം 40 മൈ​​​ല്‍ ഉ​​​യ​​​ര​​​ത്തി​​​ല്‍ വ​​​ച്ചാ​​​ണ് ഉ​​​ല്‍ക്ക ത​​​ക​​​ര്‍ന്നു ചി​​​ത​​​റി​​​യ​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ന്‍സി​​​യാ​​​യ നാ​​​സ അ​​​റി​​​യി​​​ച്ചു. സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ൽ മാ​​​സ​​​ച്യു​​​സെ​​​റ്റ്‌​​​സി​​​ലും റോ​​​ഡ് ഐ​​​ല​​​ന്‍ഡി​​​ലും നി​​​ര​​​വ​​​ധി കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ കു​​​ലു​​​ങ്ങി​​​യ​​​താ​​​യി റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ളു​​​ണ്ട്.

ഉ​​​ല്‍ക്ക പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​മ്പോ​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്ന ഊ​​​ര്‍ജം ഏ​​​ക​​​ദേ​​​ശം 300 ട​​​ണ്‍ ടി​​​എ​​​ന്‍ടി​​​ക്കു തു​​​ല്യ​​​മാ​​​ണെ​​​ന്നാ​​​ണ് നാ​​​സ​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ഇ​​​താ​​​ണു വ​​​ലി​​​യ ശ​​​ബ്‌​​​ദ​​​സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നും നാ​​​സ വ്യ​​​ക്ത​​​മാ​​​ക്കി. ഉ​​​ല്‍ക്ക പൂ​​​ര്‍ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​തു സ​​​മു​​​ദ്ര​​​ത്തി​​​ലാ​​​യി​​​രി​​​ക്കാം പ​​​തി​​​ച്ച​​​തെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം.

ഉ​​​ല്‍ക്ക​​​യു​​​ടെ അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും അ​​​തി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പാ​​​ത കൃ​​​ത്യ​​​മാ​​​യി നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി വി​​​ദ​​​ഗ്ധ​​​ര്‍ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്.

Latest News

Corehub Up