ലുധിയാന: പഞ്ചാബിലെ ലുധിയാനയ്ക്കു സമീപമുള്ള കൃഷിയിടത്തിൽ രാത്രി ഉറങ്ങുകയായിരുന്ന ബിഹാർ സ്വദേശിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ബുധനാഴ്ച രാത്രി രാംഗഡ് ഗ്രാമത്തിലാണു സംഭവം. ഒരു കൂട്ടം തെരുവുനായ്ക്കൾ ബിഹാർ സ്വദേശിയെ വളഞ്ഞ് കടിച്ചുകീറുകയാണുണ്ടായത്.
സഹായത്തിനായി ഇദ്ദേഹം കരഞ്ഞുവിളിച്ചെങ്കിലും സമീപവാസികൾ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബിഹാർ സമസ്തിപുർ സ്വദേശിയായ തൊഴിലാളിക്ക് നാലു കുട്ടികളുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.