ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ എട്ട് വയസുകാരൻ മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥി ലാവിഷാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം വയലിൽ നിൽക്കുകയായിരുന്ന ലാവിഷിനെ ഒരു കൂട്ടം നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ലാവിഷിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.
Tags : boy mauled death stray dogs