Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meaningful

‘നാലാംവർഷം’ അർഥവത്താക്കാൻ

ദേ​​​​​ശീ​​​​​യ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ന​​​​​യം 2020 വി​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്ത ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​ണ് നാ​​​​​ലു​​​​​വ​​​​​ർ​​​​​ഷ ബി​​​​​രു​​​​​ദ പ്രോ​​​​​ഗ്രാം (എ​​​ഫ്‌​​​വൈ​​​യു​​​ജി​​​പി). ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​താ​​​​​നും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ ന​​​​​യ​​​​​രേ​​​​​ഖ​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​ത് ക്ലാ​​​​​സ് മു​​​​​റി​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

ഡ​​​​​ൽ​​​​​ഹി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല നാ​​​​​ലാം വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലെ​​​​​ത്തി. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക നേ​​​​​ര​​​​​ത്തേ പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ശേ​​​​​ഷം സ​​​​​മീ​​​​​പ​​​​​നം പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ച്ചു. കേ​​​​​ര​​​​​ളം 2024ൽ ​​​​​സം​​​​​സ്ഥാ​​​​​ന​​​​​ത്തെ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ൽ എ​​​ഫ്‌​​​വൈ​​​യു​​​ജി​​​പി ന​​​​​ട​​​​​പ്പാ​​​​​ക്കി. ഒ​​​​​ഡീ​​​​​ഷ​​​​​യും ഇ​​​​​തേ പാ​​​​​ത പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്നു. മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും പ​​​​​ദ്ധ​​​​​തി ഘ​​​​​ട്ടം​​​​​ഘ​​​​​ട്ട​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​വ​​​​​രു​​​​​ന്നു. ഇ​​​​​പ്പോ​​​​​ൾ പ​​​​​ല സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളും സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളും ഐ​​​​​ച്ഛി​​​​​ക നാ​​​​​ലാം വ​​​​​ർ​​​​​ഷം ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ ഒ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​ന്നെ എ​​​ഫ്‌​​​വൈ​​​യു​​​ജി​​​പി​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ഘ​​​​​ട്ട​​​​​മാ​​​​​ണ് ഇ​​​​​നി വ​​​​​രു​​​​​ന്ന​​​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം നേ​​​​​രി​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ചോ​​​​​ദ്യം നാ​​​​​ലാം വ​​​​​ർ​​​​​ഷം ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​നാ​​​​​കു​​​​​മോ എ​​​​​ന്ന​​​​​ത​​​​​ല്ല. നാ​​​​​ലാം വ​​​​​ർ​​​​​ഷ​​​​​ത്തെ യ​​​​​ഥാ​​​​​ർ​​​​​ഥ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക മൂ​​​​​ല്യ​​​​​മു​​​​​ള്ള ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​ക്കി മാ​​​​​റ്റാ​​​​​ൻ ന​​​​​മു​​​​​ക്ക് ക​​​​​ഴി​​​​​യു​​​​​മോ എ​​​​​ന്ന​​​​​താ​​​​​ണ്. അ​​​​​തോ ബി​​​​​രു​​​​​ദ​​​​​ത്തി​​​​​ന് ഒ​​​​​രു വ​​​​​ർ​​​​​ഷം​​​കൂ​​​​​ടി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ പ​​​​​രി​​​​​ഷ്കാ​​​​​രം ഒ​​​​​തു​​​​​ങ്ങു​​​​​മോ? ഇ​​​​​വ 2028ൽ ​​​​​ആ​​​​​ദ്യ എ​​​ഫ്‌​​​വൈ​​​യു​​​ജി​​​പി ബാ​​​​​ച്ച് നാ​​​​​ലാം വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്ന​​​​​ശേ​​​​​ഷം ച​​​​​ർ​​​​​ച്ച ചെ​​​​​യ്യേ​​​​​ണ്ട ചോ​​​​​ദ്യ​​​​​ങ്ങ​​​​​ള​​​​​ല്ല. തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കേ​​​​​ണ്ട സ​​​​​മ​​​​​യം ഇ​​​​​പ്പോ​​​​​ഴാ​​​​​ണ്.

ഒ​​​​​രു വ​​​​​ർ​​​​​ഷം കൂ​​​​​ടി എ​​​​​ന്ന​​​​​തി​​​​​ല​​​​​പ്പു​​​​​റം

മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ ബി​​​​​രു​​​​​ദ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് നാ​​​​​ലാം വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള മാ​​​​​റ്റം ഒ​​​​​രു അ​​​​​ധി​​​​​ക അ​​​​​ധ്യ​​​​​യ​​​​​ന​​​​​വ​​​​​ർ​​​​​ഷം എ​​​​​ന്ന ല​​​​​ളി​​​​​ത​​​​​മാ​​​​​യ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലി​​​​​ൽ കാ​​​​​ണാ​​​​​നാ​​​​​കി​​​​​ല്ല. അ​​​​​ത് ഒ​​​​​രു വ്യ​​​​​ത്യ​​​​​സ്ത അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക അ​​​​​നു​​​​​ഭ​​​​​വ​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. നാ​​​​​ലാം വ​​​​​ർ​​​​​ഷം തെ​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക്ക് പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും ര​​​​​ണ്ട് വ​​​​​ഴി​​​​​ക​​​​​ളാ​​​​​ണ് തു​​​​​റ​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ന് ഊ​​​​​ന്ന​​​​​ൽ ന​​​​​ൽ​​​​​കു​​​​​ന്ന ‘ഓ​​​ണേ​​​ഴ്സ് ഡി​​​ഗ്രി’യും ​​ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലും ഉ​​​​​ന്ന​​​​​ത​​​​​പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ലും താ​​​​​ൽ​​​​​പ​​​​​ര്യ​​​​​മു​​​​​ള്ള വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന ‘ഓ​​​ണേ​​​ഴ്സ് വി​​​ത്ത് റി​​​സ​​​ർ​​​ച്ചും.’


​​അ​​​​​തി​​​​​നാ​​​​​ൽ എ​​​ഫ്‌​​​വൈ​​​യു​​​ജി​​​പി​​​യു​​​​​ടെ വി​​​​​ജ​​​​​യം അ​​​​​ള​​​​​ക്കേ​​​​​ണ്ട​​​​​ത് പാ​​​​​ഠ്യ​​​​​പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഘ​​​​​ട​​​​​ന നോ​​​​​ക്കി​​​​​യ​​​​​ല്ല; ഈ ​​​​​ര​​​​​ണ്ടു അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക വ​​​​​ഴി​​​​​ക​​​​​ൾ എ​​​​​ത്ര​​​​​മാ​​​​​ത്രം ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര​​​​​ത്തോ​​​​​ടെ​​​​​യും വി​​​​​ശ്വാ​​​​​സ്യ​​​​​ത​​​​​യോ​​​​​ടെ​​​​​യും ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ്.

എ​​​​​ത്ര പേ​​​​​ർ വ​​​​​രും‍?

ആ​​​​​ദ്യ​​​​​ത്തെ ന​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ ചോ​​​​​ദ്യം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണ്. നാ​​​​​ലാം വ​​​​​ർ​​​​​ഷം ഐ​​​​​ച്ഛി​​​​​ക​​​​​മാ​​​​​ണ്. തൊ​​​​​ഴി​​​​​ൽ​​​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ, ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര പ്ര​​​​​വേ​​​​​ശ​​​​​നം, സാ​​​​​മ്പ​​​​​ത്തി​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യം, ക​​​​​രി​​​​​യ​​​​​ർ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​യി​​​​​രി​​​​​ക്കും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​ക. അ​​​​​തി​​​​​നാ​​​​​ൽ മൂ​​​​​ന്നാം വ​​​​​ർ​​​​​ഷം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന എ​​​​​ല്ലാ​​​​​വ​​​​​രും നാ​​​​​ലാം വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ ക​​​​​രു​​​​​ത​​​​​രു​​​​​ത്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ കൗ​​​​​ൺ​​​​​സി​​​​​ലും സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളും ഇ​​​​​പ്പോ​​​​​ൾത​​​​​ന്നെ വി​​​​​ഷ​​​​​യാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള നാ​​​​​ലാം വ​​​​​ർ​​​​​ഷ വി​​​​​ദ്യാ​​​​​ർ​​​​​ഥി ഡി​​​​​മാ​​​​​ൻ​​​​​ഡ് സ​​​​​ർ​​​​​വേ ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​തു​​​​​ണ്ട്. കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലെ ഇ​​​​​ന്‍റേ​​​ണ​​​​​ൽ ക്വാ​​​​​ളി​​​​​റ്റി അ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് സെ​​​​​ൽ മു​​​​​ഖേ​​​​​ന ഈ ​​​​​പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്താ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്. ഏ​​​​​ത് വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ നാ​​​​​ലാം വ​​​​​ർ​​​​​ഷം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള​​​​​ത്? ഏ​​​​​ത് വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ണ്ണം വ​​​​​ള​​​​​രെ കു​​​​​റ​​​​​വാ​​​​​യി​​​​​രി​​​​​ക്കും? ഈ ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ച്ച​​​​​ശേ​​​​​ഷ​​​​​മേ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും അ​​​​​ധ്യാ​​​​​പ​​​​​ക വി​​​​​ന്യാ​​​​​സ​​​​​വും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്യാ​​​​​വൂ.

ഡ​​​​​ൽ​​​​​ഹി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ അ​​​​​നു​​​​​ഭ​​​​​വം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പാ​​​​​ണ്. പ​​​​​ല പ്രോ​​​​​ഗ്രാ​​​​​മു​​​​​ക​​​​​ളി​​​​​ലും അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം മൂ​​​​​ന്നി​​​​​ലൊ​​​​​ന്ന് മാ​​​​​ത്ര​​​​​മാ​​​​​ണ് ഐ​​​​​ച്ഛി​​​​​ക നാ​​​​​ലാം വ​​​​​ർ​​​​​ഷം തെ​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​തെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ. ഇ​​​​​തു​​​​​മൂ​​​​​ലം ചി​​​​​ല കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ൽ വ​​​​​ള​​​​​രെ ചെ​​​​​റി​​​​​യ ബാ​​​​​ച്ചു​​​​​ക​​​​​ളാ​​​​​ണ് രൂ​​​​​പ​​​​​പ്പെ​​​​​ട്ട​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ നാ​​​​​ലാം വ​​​​​ർ​​​​​ഷം എ​​​​​ല്ലാ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലും പ്ര​​​​​ത്യേ​​​​​കം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​പ​​​​​ക​​​​​രം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത ‘ക്ല​​​​​സ്റ്റ​​​​​ർ കോ​​​​​ള​​​ജു​​​​​ക​​​​​ൾ’ വ​​​​​ഴി ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത ഡ​​​​​ൽ​​​​​ഹി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. കേ​​​​​ര​​​​​ളം ഈ ​​​​​അ​​​​​നു​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് പ​​​​​ഠി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.
ഗ​​​​​വേ​​​​​ഷ​​​​​ണാ​​​​​ന്ത​​​​​രീ​​​​​ക്ഷം സൃ​​​​​ഷ്‌​​​ടി​​​​​ക്കാ​​​​​നാ​​​​​കു​​​​​മോ?

ഗ​​​​​വേ​​​​​ഷ​​​​​ണം ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​മ​​​​​ല്ല. ച​​​​​ർ​​​​​ച്ച, ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം, സ​​​​​ഹ​​​​​പ​​​​​ഠ​​​​​നം, അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ, സെ​​​​​മി​​​​​നാ​​​​​റു​​​​​ക​​​​​ൾ, ജേ​​​​​ണ​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​സം​​​​​സ്കാ​​​​​രം വ​​​​​ള​​​​​രു​​​​​ന്ന​​​​​ത്.

ഒ​​​​​രു വ​​​കു​​​പ്പി​​​ൽ നാ​​​​​ല് പേ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ് നാ​​​​​ലാം വ​​​​​ർ​​​​​ഷം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തെ​​​ങ്കി​​​ൽ ഉ​​​​​യ​​​​​ർ​​​​​ന്ന ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള ഐ​​​​​ച്ഛി​​​​​ക കോ​​​​​ഴ്സു​​​​​ക​​​​​ളും സെ​​​​​മി​​​​​നാ​​​​​റു​​​​​ക​​​​​ളും ഗ​​​​​വേ​​​​​ഷ​​​​​ണ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളും സ​​​​​ജീ​​​​​വ​​​​​മാ​​​​​യി ന​​​​​ട​​​​​ത്താ​​​​​നാ​​​​​കു​​​​​മോ? ഇ​​​​​വി​​​​​ടെ​​​​​യാ​​​​​ണ് റീ​​​ജിണ​​​ൽ ഓ​​​ണേ​​​ഴ്സ് ക്ല​​​സ്റ്റ​​​റു​​​ക​​​ൾ എ​​​​​ന്ന ഒ​​​​​രു പു​​​​​തി​​​​​യ മാ​​​​​തൃ​​​​​ക പ​​​​​രീ​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​കു​​​​​ന്ന​​​​​ത്.

വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ സ്വ​​​​​ന്തം കോ​​​​​ള​​​​​ജി​​​​​ൽ ത​​​​​ന്നെ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​രി​​​​​ക്കാം. എ​​​​​ന്നാ​​​​​ൽ പ്ര​​​​​ത്യേ​​​​​ക നാ​​​​​ലാം വ​​​​​ർ​​​​​ഷ കോ​​​​​ഴ്സു​​​​​ക​​​​​ൾ, നൂ​​​​​ത​​​​​ന ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി​​​​​ക​​​​​ൾ, ഗ​​​​​വേ​​​​​ഷ​​​​​ണ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ, വി​​​​​ദ​​​​​ഗ്ധ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രു​​​​​ടെ മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ക്കാം. ഇ​​​​​തി​​​​​ലൂ​​​​​ടെ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ, അ​​​​​ധ്യാ​​​​​പ​​​​​ക വൈ​​​​​ദ​​​​​ഗ്ധ്യം, ലാ​​​​​ബു​​​​​ക​​​​​ൾ, ഡി​​​​​ജി​​​​​റ്റ​​​​​ൽ വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ, ഗ​​​​​വേ​​​​​ഷ​​​​​ണ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ പ​​​​​ങ്കു​​​​​വ​​​​​യ്ക്കാം.

ഗ​​​​​വേ​​​​​ഷ​​​​​ണ മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശം

ഓ​​​ണേ​​​ഴ്സ് ബി​​​​​രു​​​​​ദം വെ​​​​​റും ഒ​​​​​രു അ​​​​​ധി​​​​​ക വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​ഠ​​​​​ന​​​​​മാ​​​​​ക​​​​​രു​​​​​ത്. വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ലെ ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള പ​​​​​ഠ​​​​​നം, ഉ​​​​​യ​​​​​ർ​​​​​ന്ന ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള ഐ​​​​​ച്ഛി​​​​​ക കോ​​​​​ഴ്സു​​​​​ക​​​​​ൾ, ഫീ​​​​​ൽ​​​​​ഡ് അ​​​​​ധി​​​​​ഷ്ഠി​​​​​ത പ​​​​​ഠ​​​​​നം, മി​​​​​ക​​​​​ച്ച തൊ​​​​​ഴി​​​​​ൽ​​​​​ശേ​​​​​ഷി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ അ​​​​​തി​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ക​​​​​ണം. അ​​​​​തേ​​​​​സ​​​​​മ​​​​​യം ‘ഓ​​​ണേ​​​ഴ്സ് വി​​​ത്ത് റി​​​സ​​​ർ​​​ച്ച്’ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ യ​​​​​ഥാ​​​​​ർ​​​​​ഥ താ​​​​​ൽ​​​​​പ​​​​​ര്യ​​​​​വും അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക ശേ​​​​​ഷി​​​​​യും പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​രീ​​​​​തി​​​​​ശാ​​​​​സ്ത്രം, ഗ​​​​​വേ​​​​​ഷ​​​​​ണ ധാ​​​​​ർ​​​​​മി​​​​​ക​​​​​ത, ഡാ​​​​​റ്റാ വി​​​​​ശ​​​​​ക​​​​​ല​​​​​നം, ശാ​​​​​സ്ത്രീ​​​​​യ ര​​​​​ച​​​​​ന എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഗൗ​​​​​ര​​​​​വ​​​​​മു​​​​​ള്ള പ​​​​​രി​​​​​ശീ​​​​​ല​​​​​നം അ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട​​​​​ണം. ഒ​​​​​ടു​​​​​വി​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി തയാ​​​​​റാ​​​​​ക്കു​​​​​ന്ന മൗ​​​​​ലി​​​​​ക ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​പ്ര​​​​​ബ​​​​​ന്ധം ബാ​​​​​ഹ്യ മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നും വി​​​​​ധേ​​​​​യ​​​​​മാ​​​​​ക​​​​​ണം.

ഗ​​​​​വേ​​​​​ഷ​​​​​ണ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തെ സാ​​​​​ധാ​​​​​ര​​​​​ണ ക്ലാ​​​​​സ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഒ​​​​​രു അ​​​​​ധി​​​​​ക ചു​​​​​മ​​​​​ത​​​​​ല​​​​​യാ​​​​​യി കാ​​​​​ണാ​​​​​നാ​​​​​കി​​​​​ല്ല. അ​​​​​തി​​​​​നാ​​​​​ൽ ഡി​​​​​സ​​​​​ർ​​​​​ട്ടേ​​​​​ഷ​​​​​ൻ മേ​​​​​ൽ​​​​​നോ​​​​​ട്ടം അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രു​​​​​ടെ വ​​​​​ർ​​​​​ക്ക്‌​​​​​ലോ​​​​​ഡ് മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ​​​​​ക്ക് തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും ന​​​​​ൽ​​​​​ക​​​​​ണം.

ഗ​​​​​വേ​​​​​ഷ​​​​​ണം സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലേ​​​​​ക്ക്

നാ​​​​​ലാം വ​​​​​ർ​​​​​ഷ​​​ത്തെ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ യ​​​​​ഥാ​​​​​ർ​​​​​ഥ സാ​​​​​മൂ​​​​​ഹി​​​​​ക-​​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​യ​​​​​ണം. വാ​​​​​ർ​​​​​ധ​​​​​ക്യം, കാ​​​​​ലാ​​​​​വ​​​​​സ്ഥാ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ശേ​​​​​ഷി, ജൈ​​​​​വ​​​​​വൈ​​​​​വി​​​​​ധ്യം, കു​​​​​ടി​​​​​യേ​​​​​റ്റം, സാ​​​​​മ്പ​​​​​ത്തി​​​​​ക ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ, ടൂ​​​​​റി​​​​​സം, ത​​​​​ദ്ദേ​​​​​ശ​​​​​ഭ​​​​​ര​​​​​ണം, സം​​​​​രം​​​​​ഭ​​​​​ക​​​​​ത്വം, പൊ​​​​​തു​​​​​ജ​​​​​നാ​​​​​രോ​​​​​ഗ്യം, കൃ​​​​​ത്രി​​​​​മ​​​​​ബു​​​​​ദ്ധി, സു​​​​​സ്ഥി​​​​​ര കൃ​​​​​ഷി തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ ബി​​​​​രു​​​​​ദ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളാ​​​​​ക​​​​​ണം. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഓ​​​​​രോ ജി​​​​​ല്ല​​​​​യും യ​​​​​ഥാ​​​​​ർ​​​​​ഥ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നും ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന സാ​​​​​മൂ​​​​​ഹി​​​​​ക പ​​​​​രി​​​​​സ​​​​​രം ആ​​​​​കാം. ഒ​​​​​രു വി​​​​​ദ്യാ​​​​​ർ​​​​​ഥി ത​​​​​ന്‍റെ ജി​​​​​ല്ല​​​​​യി​​​​​ലെ മാ​​​​​ലി​​​​​ന്യ​​​​​സം​​​​​സ്ക​​​​​ര​​​​​ണ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ന​​​​​ട​​​​​ത്തു​​​​​ന്ന പ​​​​​ഠ​​​​​നം ത​​​​​ദ്ദേ​​​​​ശ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​വു​​​​​ന്ന തെ​​​​​ളി​​​​​വാ​​​​​യി മാ​​​​​റാം.

കേ​​​​​ര​​​​​ളീ​​​​​യ ഡി​​​​​ജി​​​​​റ്റ​​​​​ൽ ശേ​​​​​ഖ​​​​​രം

സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഒ​​​​​രു Kerala Undergraduate Research Repository രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കാം. ബാ​​​​​ഹ്യ മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ മി​​​​​ക​​​​​ച്ച​​​​​തെ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ അ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താം. ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സം​​​​​വി​​​​​ധാ​​​​​നം ഒ​​​​​രേ ഗ​​​​​വേ​​​​​ഷ​​​​​ണം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത് കു​​​​​റ​​​​​യ്ക്കും. ഭാ​​​​​വി​​​​​യി​​​​​ലെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ കൂ​​​​​ടു​​​​​ത​​​​​ൽ ഗൗ​​​​​ര​​​​​വ​​​​​മു​​​​​ള്ള​​​​​തും സാ​​​​​മൂ​​​​​ഹി​​​​​ക പ്ര​​​​​സ​​​​​ക്തി​​​​​യു​​​​​ള്ള​​​​​തു​​​​​മാ​​​​​യ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്ക് പ്രേ​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നും ഇ​​​​​തി​​​​​ന് ക​​​​​ഴി​​​​​യും.

ഇ​​​​​നി തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കേ​​​​​ണ്ട​​​​​ത്

ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​രം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​തെ​​​​​യു​​​​​ള്ള ന​​​​​ട​​​​​പ്പാ​​​​​ക്ക​​​​​ൽ നാ​​​​​ലാം വ​​​​​ർ​​​​​ഷ​​​​​ത്തെ, അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക മൂ​​​​​ല്യം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ത്ത ഒ​​​​​രു അ​​​​​ധി​​​​​ക പ​​​​​ഠ​​​​​ന​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ചു​​​​​രു​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്.

(ലേഖകൻ മൂവാ​​​​​റ്റു​​​​​പു​​​​​ഴ നി​​​​​ർ​​​​​മ​​​​​ല കോ​​​​​ള​​​​​ജി​​​​​ലെ അ​​​സോ​​​​​സി​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​റാ​​​​​ണ്)

Latest News

Corehub Up