NRI
സൗത്ത് കാരോലിന: സംസ്ഥാനത്ത് അഞ്ചാംപനി വ്യാപിക്കുന്നു. 124 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 434 ആയി ഉയർന്നു.
രോഗബാധിതരിൽ 398 പേരും 17 വയസിൽ താഴെയുള്ള കുട്ടികളാണ്. അപ്സ്റ്റേറ്റ് മേഖലയിലാണ് പടർച്ച രൂക്ഷമായിരിക്കുന്നത്. നിലവിൽ 400-ലധികം ആളുകൾ ക്വാറന്റെെനിലും 17 പേർ ഐസലേഷനിലും കഴിയുകയാണ്.
രോഗം ബാധിച്ച 434 പേരിൽ 378 പേരും വാക്സീൻ എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. അഞ്ചാംപനിയെ തടയാൻ എംഎംആർ വാക്സീൻ രണ്ട് ഡോസ് എടുക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം.
ജനുവരി രണ്ടിന് കൊളംബിയയിലെ സൗത്ത് കാരോലിന സ്റ്റേറ്റ് മ്യൂസിയം സന്ദർശിച്ചവർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.
പനി, ചുമ, ജലദോഷം, കണ്ണ് ചുവപ്പ് എന്നിവയ്ക്ക് പിന്നാലെ ശരീരത്തിൽ തിണർപ്പുകൾ ഉണ്ടാകുന്നതാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണം. അയൽസംസ്ഥാനമായ നോർത്ത് കാരോലിനയിലും അഞ്ച് അഞ്ചാംപനി കേസുകൾ കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
NRI
ഗാസ്റ്റൺ കൗണ്ടി: നോർത്ത് കാരോലിനയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു. അമേരിക്കയിൽ ഈ വർഷം ഇതുവരെ 44 സംസ്ഥാനങ്ങളിലായി 2,065 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. നോർത്ത് കാരോലിനയിലെ ഗാസ്റ്റൺ കൗണ്ടിയിലൂടെ അഞ്ചാംപനി ബാധിച്ച വ്യക്തി യാത്ര ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം പകരാൻ സാധ്യതയുള്ള സമയത്താണ് ഇയാൾ പൊതുസ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. ഡിസംബർ 26ന് വൈകുന്നേരം 5.30 മുതൽ എട്ട് വരെ മക്അഡൻവില്ലെയിലെ ക്രിസ്മസ് ടൗൺ ഇയാൾ സന്ദർശിച്ചിരുന്നു .
ഈ സ്ഥലങ്ങളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവർ ജനുവരി 16 വരെ രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് നോർത്ത് കാരോലിന ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് അറിയിച്ചു.
ഇവിടെ തുറസായ സ്ഥലമായതിനാൽ രോഗം പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെ ഈ രോഗം പകരുന്നത്.
കടുത്ത പനി (104 ഡിഗ്രിയിൽ കൂടുതൽ), ചുമ, മൂക്കൊലിപ്പ്, കണ്ണ് ചുവക്കൽ, രോഗം തുടങ്ങി 2-3 ദിവസത്തിനുശേഷം വായിലെ കാണപ്പെടുന്ന ചെറിയ വെളുത്ത പാടുകൾ, മുഖത്ത് തുടങ്ങി ശരീരമാകെ പടരുന്ന ചുവന്ന തിണർപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
അമേരിക്കയിൽ ഈ വർഷം ഇതുവരെ 44 സംസ്ഥാനങ്ങളിലായി 2,065 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിൽ പോകുന്നതിന് മുൻപ് ഡോക്ടറെ വിളിച്ച് വിവരം അറിയിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.