Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meat Prices

Alappuzha

പോ​ത്തി​റ​ച്ചിവി​ല​ കു​തി​ക്കു​ന്നു

ച​മ്പ​ക്കു​ളം: കേ​ര​ള​ത്തി​ൽ പ്ര​ധാ​ന​മാ​യും ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മാ​ട്ടി​റ​ച്ചി കി​ട്ടാ​നി​ല്ല. വി​ല കു​തി​ച്ചു​യ​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ പോ​ത്തി​റ​ച്ചി​യു​ടെ വി​ല​യി​ൽ നൂ​റ് രൂ​പയുടെ വ​ർ​ധ​നയാണ് ഉ​ണ്ടാ​യ​ത്.  ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ല 480 രൂ​പ​യാണെങ്കിൽ ന​ഗ​രപ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു കി​ലോ പോ​ത്തി​റ​ച്ചിക്ക് 500 ​രൂ​പ  ന​ല്ക​ണം.  
ക​ന്നു​കാ​ലി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത​തി​നാ​ൽ  ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും ക​ട ന​ട​ത്തി​യി​രു​ന്ന വ​ർ ഇ​പ്പോ​ൾ ക​ച്ച​വ​ടം ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സ​മാ​ക്കി കു​റ​ച്ചി​രി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്രം ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​വ​ർ പ​ല​രും ക​ച്ച​വ​ടം നി​ർ​ത്തി​യ അ​വ​സ്ഥ​യി​ലാ​ണ്.

    മറ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഉ​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.
വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കും ക​ർ​ശ​ന​മാ​യ നി​ബ​ന്ധ​ന​ക​ളു​മാ​ണ് കേ​ര​ള​ത്തി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ന​യാ​യ​ത്. കൂ​ടി​യ വി​ല കൊ​ടു​ക്കാ​ൻ ത​യാ​റാ​യാ​ൽത​ന്നെ ക​ന്നു​കാ​ലി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​വി​ശേ​ഷമാണ്.

     കാ​റ്റ​റിം​ഗ് പാ​ർ​ട്ടി​ക​ളും, ഹോ​ട്ട​ലു​ക​ളും ബീ​ഫ് വി​ഭ​വ​ങ്ങ​ൾ കു​റ​യ്ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഹോ​ട്ട​ലു​ക​ളി​ൽ ഇ​പ്പോ​ൾത​ന്നെ നി​ര​ക്ക് കൂ​ടു​ത​ലാ​ണെ​ന്ന പ​രാ​തി നി​ല​നി​ല്ക്കു​മ്പോ​ൾ വീ​ണ്ടും ബീ​ഫ്  ഇ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന​ത് ആ​ലോ​ചി​ക്കാ​ൻപോ​ലു​മാ​വാ​ത്ത സ്ഥി​തി​വി​ശേ​ഷ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

     വി​ദേ​ശ​ക​യ​റ്റു​മ​തി​യി​ലു​ടെ വ​ലി​യ ലാ​ഭം നേ​ടാ​നു​ള്ള മാം​സ ക​യ​റ്റു​മ​തി ലോ​ബി​യു​ടെ  ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക​ന്നു​കാ​ലി​ക​ളു​ടെ ദൗ​ർ​ല​ഭ്യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം. കേ​ര​ള​ത്തി​ൽ ആ​വ​ശ്യ​മാ​യ ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്താ​ൻ ക​ഴി​യാ​തെപോ​കു​ന്ന​തും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ക​ന്നു​കാ​ലി​ക​ൾ എ​ത്താ​ത്ത​തും ഇ​വി​ട​ത്തെ ഇ​റ​ച്ചി വ്യാ​പാ​ര​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ  പ​തി​നാ​യി​ര​ങ്ങ​ളു​ടെ ജീ​വി​തമാ​ർ​ഗ​മാ​കും ന​ഷ്‌​ട​മാ​കു​ക.

Latest News

Corehub Up