Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Median Crossings

Idukki

ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച ചെ​യ്തു; വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ നാ​ലു മീ​ഡി​യ​ൻ ക്രോ​സിം​ഗ്

അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത 85ൽ ​അ​ടി​മാ​ലി ടൗ​ണി​ൽ നാ​ലു​വ​രി​പ്പാ​ത വി​ക​സ​നം ച​ർ​ച്ച ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടി​മാ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. അ​ടി​മാ​ലി ടൗ​ണി​ൽ അ​മ്പ​ല​പ്പ​ടി മു​ത​ൽ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ വ​രെ​യാ​ണ് നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്. നാ​ലു​വ​രി​പാ​ത​യി​ലെ ഡി​വൈ​ഡ​ർ നി​ർ​മാ​ണ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

കാം​കോ ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞ് പോ​കു​ന്ന ഡി​വൈ​ഡ​ർ ഓ​പ്പ​ണിം​ഗ് ( മീ​ഡി​യ​ൻ ക്രോ​സിം​ഗ്) അ​നു​വ​ദി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം അ​ടി​മാ​ലി ടൗ​ണി​ൽ ഡി​വൈ​ഡ​റു​ക​ൾ​ക്കി​ട​യി​ൽ മൂ​ന്ന് ഓ​പ്പ​ണിം​ഗു​ക​ൾ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം, ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നു വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന ഭാ​ഗം, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ത്. വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നാ​ലാ​മ​ത് കാം​കോം ജം​ഗ്ഷ​നി​ൽ മീ​ഡി​യ​ൻ ക്രോ​സിം​ഗ് അ​നു​വ​ദി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.

ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കോ മ​റ്റു ത​ട​സ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ബൈ​പാ​സ് പോ​ലെ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ കാം​കോ ജം​ഗ്ഷ​നി​ൽ​കൂ​ടി നാ​ലാ​മ​തൊ​രു ഓ​പ്പ​ണിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ടൗ​ണി​ൽ ആ​ളു​ക​ൾ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​യി ഒ​രു ആ​കാ​ശ ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു.​റീ​ജ​ണ​ൽ ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യോ​ടെ ഇ​തു ന​ട​പ്പി​ലാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് എം​പി അ​റി​യി​ച്ചു. ‌

ആ​ളു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ ഒ​രു​ക്കു​ന്ന ന​ട​പ്പാ​ത പൂ​ർ​ണ​മാ​യും കൈ​വ​രി​ക​ൾ​വ​ച്ച് കെ​ട്ടി​യ​ട​യ്ക്കി​ല്ല. വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം, ത​ട​സ​മു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്ന ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി കൈ​വ​രി​ക​ൾ ഒ​ഴി​വാ​ക്കും. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നാ​യി ഒ​രി​ട​ത്ത് ന​ട​പ്പാ​ത അ​നു​വ​ദി​ക്കും. വ്യാ​പാ​രി​ക​ളു​ടെ ക​ട​ക​ളി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഓ​പ്പ​ണിം​ഗു​ക​ൾ, പാ​ർ​ക്കിം​ഗ് സ്ഥ​ലം എ​ന്നി​വ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ച് അ​നു​ഭാ​വ പൂ​ർ​വം പ​രി​ഗ​ണി​ക്കും.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും മി​ക​ച്ച രീ​തി​യി​ലു​ള്ള സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ എ​ഫ്. രാ​ജ എം​എ​ൽ​എ, നാ​ഷ​ണ​ൽ ഹൈ​വെ അ​ഥോ​രി​റ്റി ഓ​ഫ് ഇ​ന്ത്യ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി. ​പ്ര​ദീ​പ്കു​മാ​ർ, അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പി. ​കു​ര്യാ​ക്കോ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ബേ​ബി, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​ധി​നി​തി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up