Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister R Bindu

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് 837 പു​തി​യ പ്രോ​ഗ്രാ​മു​ക​ൾ ആ​രം​ഭി​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 837 പു​​​തി​​​യ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ഉ​​​ന്ന​​​ത വി​​​ദ്യ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ മാ​​​ത്രം പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​താ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ്, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ത്രം ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സീ​​​റ്റ് വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

സ​​​ർ​​​ക്കാ​​​ർ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്ക് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ​​നി​​​ന്നു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. റാ​​​ങ്കിം​​​ഗി​​​ലും അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നി​​​ലും മി​​​ക​​​ച്ച മു​​​ന്നേ​​​റ്റം ഉ​​​ണ്ട്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ 2021ൽ 30,907 (55 %) ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​ണ് ആ​​​ദ്യ വ​​​ർ​​​ഷം പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​തെ​​​ങ്കി​​​ൽ 2025ൽ ​​​അ​​​ത് 49,110 (72 %) ആ​​​യി വ​​​ർ​​​ധി​​​ച്ചു.

ഈ ​​​വ​​​ർ​​​ഷം നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മി​​​ന് 1,59,550 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 2024ൽ ​​​ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം 2,37,986 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാണ് ആ​​​ദ്യ​​​വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത്. ഈ ​​​വ​​​ർ​​​ഷം അ​​​ത് 2,41,638 ആ​​​യി വ​​​ർ​​​ധി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up