തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 837 പുതിയ പ്രോഗ്രാമുകൾ ഉന്നത വിദ്യഭ്യാസ വകുപ്പിനു കീഴിൽ മാത്രം പുതുതായി ആരംഭിക്കാൻ സാധിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിൽ ആർട്സ് ആൻഡ് സയൻസ്, സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒരു ലക്ഷത്തിലധികം സീറ്റ് വർധിച്ചിട്ടുണ്ട്.
സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടലുകൾക്ക് പൊതുസമൂഹത്തിൽനിന്നു മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റാങ്കിംഗിലും അക്രഡിറ്റേഷനിലും മികച്ച മുന്നേറ്റം ഉണ്ട്. കഴിഞ്ഞ രണ്ടു വർഷമായി വിദ്യാർഥികളുടെ എണ്ണത്തിലും വർധനയുണ്ട്.
എൻജിനിയറിംഗ് മേഖലയിൽ 2021ൽ 30,907 (55 %) വിദ്യാർഥികൾ ആണ് ആദ്യ വർഷം പ്രവേശനം നേടിയതെങ്കിൽ 2025ൽ അത് 49,110 (72 %) ആയി വർധിച്ചു.
ഈ വർഷം നാലുവർഷ ബിരുദ പ്രോഗ്രാമിന് 1,59,550 വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്. 2024ൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ സ്ഥാപനങ്ങളിൽ മാത്രം 2,37,986 വിദ്യാർഥികളാണ് ആദ്യവർഷ പ്രവേശനം നേടിയത്. ഈ വർഷം അത് 2,41,638 ആയി വർധിച്ചതായും മന്ത്രി പറഞ്ഞു.
Tags : higher education sector Minister R Bindu