Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minority-hunting

ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്കി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നെ ത​ട​യ​ണം

മ​ത​വ​ർ​ഗീ​യ​ത​യെ അ​ധി​കാ​ര​മൂ​ല​ധ​ന​മാ​ക്കു​ന്ന ഒ​രു രാ​ഷ്‌​ട്ര​ത്തി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശും തെ​ളി​യി​ച്ചി​രി​ക്കു​ന്നു. 35 ദി​വ​സ​ത്തി​നു​ള്ളി​ൽ 11 ഹി​ന്ദു​ക്ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും സ്ത്രീ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ന​ട​ത്തു​ക​യും ചെ​യ്തെ​ന്ന റി​പ്പോ​ർ​ട്ട് ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. മ​ത​ഭ്രാ​ന്ത് മൂ​ത്ത​വ​രു​ടെ ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ ആ​ൾ​ക്കൂ​ട്ട​വി​ചാ​ര​ണ​ക​ളും മ​ർ​ദ​ന​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ൾ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ മൗ​നം പാ​ലി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി​ന്‍റെ മു​ഖ്യ ഉ​പ​ദേ​ഷ്‌​ടാ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​നേ​തൃ​ത്വ​മാ​ണ് യ​ഥാ​ർ​ഥ പ്ര​തി​ക​ൾ. ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു​ക്ക​ൾ ഭൂ​രി​പ​ക്ഷ​വ​ർ​ഗീ​യ​സം​ഘ​ങ്ങ​ളു​ടെ ഇ​ര​ക​ളാ​കു​ന്പോ​ൾ ന​മു​ക്ക് നി​ശ​ബ്ദ​രാ​കാ​നാ​കി​ല്ല. ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണം.

2024 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നും ഭ​ര​ണ​കൂ​ട അ​ട്ടി​മ​റി​ക്കും പി​ന്നാ​ലെ, പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് ഇ​ന്ത്യ​യി​ൽ താ​ത്കാ​ലി​ക അ​ഭ​യം ന​ൽ​കി​യ​തോ​ടെ ഹി​ന്ദു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ ബം​ഗ്ലാ​ദേ​ശി​ൽ അ​ക്ര​മ​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. മ​ധ്യ ബം​ഗ്ലാ​ദേ​ശി​ലെ ജെ​നൈ​ദ​യി​ലെ കാ​ളി​ഗ​ഞ്ചി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച 40 വ​യ​സു​ള്ള വി​ധ​വ​യാ​യ ഹി​ന്ദു സ്ത്രീ​യെ ര​ണ്ടു പു​രു​ഷ​ന്മാ​ർ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മു​ടി മു​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഡി​സം​ബ​ർ 18ന് ​മൈ​മെ​ൻ​സിം​ഗ് ജി​ല്ല​യി​ൽ വ​സ്ത്ര ഫാ​ക്‌​ട​റി തൊ​ഴി​ലാ​ളി​യും 25കാ​ര​നു​മാ​യ ദി​പു ച​ന്ദ്ര​ദാ​സി​നെ മ​ത​നി​ന്ദ ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന് മൃ​ത​ദേ​ഹം മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. 24ന് ​ക​ലി​മോ​ഹ​ർ യൂ​ണി​യ​നി​ൽ മ​റ്റൊ​രു ഹി​ന്ദു യു​വാ​വാ​യ അ​മൃ​ത് മൊ​ണ്ട​ൽ (30) ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​നി​ര​യാ​യി. 1971ലെ ​വി​മോ​ച​ന സ​മ​ര സേ​നാ​നി​യും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജെ​സ്സോ​ര്‍ ജി​ല്ല​യി​ല്‍ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ റാ​ണ പ്ര​താ​പ് ബൈ​റാ​ഗി കൊ​ല്ല​പ്പെ​ട്ട​ത് ര​ണ്ടു ദി​വ​സം മു​ന്പാ​ണ്.

കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ ല​ക്ഷ്യം അ​റി​യി​ല്ലെ​ന്നും പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ് മി​ക്ക കേ​സു​ക​ളി​ലും പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആ​ർ. സ​ർ​ക്കാ​ർ നി​ഷ്ക്രി​യ​ത​യു​ടെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്നി​ട​ത്തും വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സ് ഉ​ള്ള​യി​ട​ത്തു വേ​ട്ട​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ന്ന​തും ഇ​ര​ക​ൾ​ക്കു നീ​തി കി​ട്ടാ​തെ പോ​കു​ന്ന​തും സ്വാ​ഭാ​വി​ക​മാ​ണ്. കൊ​ല​പാ​ത​ക​ങ്ങ​ൾ വ​ർ​ഗീ​യ​മ​ല്ലെ​ന്നാ​ണ് മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ട്. പ​ക്ഷേ, വ​ർ​ഗീ​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​ണെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാം.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മൗ​ന​വും നി​ഷ്ക്രി​യ​ത​യും ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ളു​മാ​ണ് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പ്രോ​ത്സാ​ഹ​ന​മെ​ന്ന​ത് അ​റി​യാ​ത്ത​താ​യി​രി​ക്കി​ല്ല, അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യ​ലാ​ഭ​മാ​യി​രി​ക്കാം മൗ​ന​കാ​ര​ണം. ഹി​ന്ദു​ക്ക​ൾ, ക്രൈ​സ്ത​വ​ർ, ബു​ദ്ധ​മ​ത​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ ബം​ഗ്ലാ​ദേ​ശി​ൽ തു​ട​രു​ന്ന ശ​ത്രു​ത ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ണ്‍​ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള വി​ദ്വേ​ഷ​വും ശ​ത്രു​ത​യും ഗു​രു​ത​ര ആ​ശ​ങ്ക​യാ​ണെ​ന്ന ഇ​ന്ത്യ​യു​ടെ ഈ ​തി​രി​ച്ച​റി​വ് ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ​ക്കു പ്രേ​ര​ക​മാ​ക​ട്ടെ.

ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ് ഇ​ന്ത്യ ന​ട​ത്തേ​ണ്ട​ത്. ബം​ഗ്ലാ​ദേ​ശി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രേ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്, ബം​ഗ്ലാ​ദേ​ശി​ന്‍റെ പേ​സ് ബൗ​ള​ർ മു​സ്ത​ഫി​സു​ർ റ​ഹ‌്മാ​നെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തും പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​ക്കി. ബി​ജെ​പി നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മു​സ്ത​ഫി​സു​റി​നെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ബി​സി​സി​ഐ നൈ​റ്റ് റൈ​ഡേ​ഴ്സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ, ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കാ​നി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ ക​ളി​ക​ൾ ഇ​ന്ത‍്യ​യി​ൽ​നി​ന്നു മാ​റ്റ​ണ​മെ​ന്നും ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​രോ ടീ​മു​ക​ളു​ടെ ഇ​ഷ്ട​ത്തി​ന് അ​നു​സ​രി​ച്ച് ലോ​ക​ക​പ്പ് മ​ത്സ​ര​ക്ര​മം മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബി​സി​സി​ഐ തി​രി​ച്ച​ടി​ക്കു​ക​യും ചെ​യ്തു. അ​തി​ര്‍​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര​വാ​ദി​ക​ളെ ക​യ​റ്റി അ​യ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​നെ​പ്പോ​ലെ​യ​ല്ല ബം​ഗ്ലാ​ദേ​ശെ​ന്നും കാ​യി​ക​രം​ഗ​ത്തെ രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്നു​മു​ള്ള ശ​ശി ത​രൂ​രി​ന്‍റെ അ​ഭി​പ്രാ​യം പ്ര​സ​ക്ത​മാ​ണ്. രാ​ഷ്‌​ട്രീ​യ​മോ അ​ല്ലാ​ത്ത​തോ ആ​യ കാ​ര​ണ​ങ്ങ​ളാ​ൽ ശ​ത്രു​ത കാ​യി​ക​രം​ഗ​ത്തേ​ക്കും വ്യാ​പി​ക്കു​ന്പോ​ൾ നാം ​ആ​ദ്യം ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​ത് ഇ​ന്ത്യ​യി​ലെ അ​പ​ക്വ​മ​തി​ക​ളു​ടെ ഈ​ഗോ​യ​ല്ല, ബം​ഗ്ലാ​ദേ​ശി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ്.

പാ​ക്കി​സ്ഥാ​ന്‍റെ വി​വേ​ച​ന​ത്തി​നും ആ​ക്ര​മ​ണ​ത്തി​നു​മെ​തി​രേ ര​ക്ഷ​ക​രാ​യെ​ത്തി ബം​ഗ്ലാ​ദേ​ശി​നു സ്വാ​ത​ന്ത്ര്യം നേ​ടി​ക്കൊ​ടു​ത്ത ഇ​ന്ത്യ​യോ​ടാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ നെ​റി​കേ​ട്. വ​ക​തി​രി​വി​ല്ലാ​യ്മ​യ്ക്ക് അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത് ദേ​ശീ​യ​ത​യു​ടെ മൂ​ടു​പ​ട​മി​ട്ട മ​ത​വ​ർ​ഗീ​യ​ത​യാ​ണ്. ലോ​ക​ത്തെ​വി​ടെ​യാ​യാ​ലും വ​ർ​ഗീ​യ​വാ​ദി​ക​ളെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​നാ​കി​ല്ല; അ​തു ഭ്രാ​ന്താ​ണ്. ബം​ഗ്ലാ​ദേ​ശി​ൽ അ​ത്ത​ര​ക്കാ​രെ ത​ട​യേ​ണ്ട​വ​ർ മൗ​ന​ത്തി​ലു​മാ​യ​തി​നാ​ൽ നാം ​കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ബം​ഗ്ലാ​ദേ​ശി​ന്‍റെ മ​ത​ശൈ​ലി​യ​ല്ല, ഇ​ന്ത്യ​യു​ടെ മ​തേ​ത​ര ക​രു​ത്താ​ണ് പു​റ​ത്തെ​ടു​ക്കേ​ണ്ട​ത്.

Latest News

Corehub Up