Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missile Manufacturing Unit

തി​രു​വ​ന​ന്ത​പു​ര​ത്ത് ബ്ര​ഹ്മോ​സ് മി​സൈ​ൽ നി​ർ​മാ​ണ യു​ണി​റ്റ്; സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ലെ നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ൽ വ​ള​പ്പി​ലെ 180 ഏ​ക്ക​ർ ഭൂ​മി ബ്ര​ഹ്‌​മോ​സ് മി​സൈ​ൽ നി​ർ​മാ​ണ യു​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് കൈ​മാ​റാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി.

ഡി​ആ​ർ​ഡി​ഓ​യ്ക്ക് ഭൂ​മി കൈ​മാ​റാ​ൻ ആ​ണ് സു​പ്രീം​കോ​ട​തി കേ​ര​ള സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ൽ വ​ള​പ്പി​ലെ 32 ഏ​ക്ക​ർ ഭൂ​മി നാ​ഷ​ണ​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി സ്ഥാ​പി​ക്കാ​നാ​യി ന​ൽ​കാ​നും സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി.

ഇ​തി​നു​പു​റ​മെ സ​ശ​സ്ത്ര സീ​മ ബ​ൽ ബ​റ്റാ​ലി​യ​ന്‍റെ ഹെ​ഡ് ക്വാ​ട്ടേ​ഴ്‌​സ് സ്ഥാ​പി​ക്കാ​ൻ 32 ഏ​ക്ക​ർ ഭൂ​മി കൈ​മാ​റാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി.

ബ്ര​ഹ്‌​മോ​സ് എ​യ്റോ സ്‌​പേ​സ് ട്രി​വാ​ൻ​ഡ്രം ലി​മി​റ്റ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ​ർ​ക്കാ​രി​നോ​ട് ഡി​ആ​ർ​ഡി​ഓ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ത്യാ​ധു​നി​ക മി​സൈ​ൽ നി​ർ​മാ​ണ​ത്തി​നും ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹാ​ർ​ഡ്വെ​യ​ർ നി​ർ​മാ​ണ​ത്തി​നു​മാ​യു​ള്ള യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ഡി​ആ​ർ​ഡി​ഓ ഭൂ​മി ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ബ്ര​ഹ്‌​മോ​സ് എ​യ്റോ സ്‌​പേ​സ് ട്രി​വാ​ൻ​ഡ്രം ലി​മി​റ്റ​ഡി​നെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നേ​ക്കു​റി​ച്ചും കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

സ​ശ​സ്ത്ര സീ​മ ബ​ലി​ന്‍റെ ബ​റ്റാ​ലി​യ​ൻ ഹെ​ഡ് ക്വാ​ട്ടേ​ഴ്‌​സ് കേ​ര​ള​ത്തി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന​ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി‍​ന്‍റെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​ണ്. ബ​റ്റാ​ലി​യ​ൻ ഹെ​ഡ് ക്വാ​ട്ടേ​ഴ്‌​സ് നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ കേ​ന്ദ്ര സേ​ന​യു​ടെ സ്ഥി​രം സാ​ന്നി​ധ്യം ഉ​ണ്ടാ​കും.

 

Latest News

Corehub Up