Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing Man

പൊ​തു​ക​ല്ല​റ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം പ​ത്ത് വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ ആളുടേതെന്ന് സംശയം

ക​ണ്ണൂ​ർ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം പ​ത്ത് വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് വാ​യാ​ട് സ്വ​ദേ​ശി സി​ജോ സ്ക​റി​യ​യു​ടേ​താ​ണെ​ന്ന സം​ശ​യ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വാ​ണി​യ​പ്പാ​റ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലെ പൊ​തു​ക​ല്ല​റ​യി​ൽ കാണപ്പെട്ട മൃ​ത​ദേ​ഹം സംബന്ധിച്ചാണ് ബ​ന്ധു​ക്ക​ൾ സം​ശ​യ​വു​മാ​യി രം​ഗ​ത്തെ​ത്തിയിരിക്കുന്നത്.

പൊ​തു​ക​ല്ല​റ​യി​ൽ നേ​ര​ത്തെ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പാ​യ​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മ​റ്റൊ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​ള്ളി വി​കാ​രിത​ന്നെ ക​ല്ല​റ തു​റ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​ജോ​യു​ടെ കു​ടും​ബം രം​ഗ​ത്തു​വ​ന്ന​ത്.

2014ൽ ​കു​ടും​ബ​വു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സി​ജോ ഭാ​ര്യ​ക്കൊ​പ്പം അ​വ​രു​ടെ നാ​ടാ​യ ക​രി​ക്കോ​ട്ട​ക്ക​രി വാ​ണി​യ​പ്പാ​റ​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. പി​ന്നീ​ട് മാ​താ​പി​താ​ക്ക​ളു​മാ​യോ ബ​ന്ധു​ക്ക​ളു​മാ​യോ സി​ജോ യാ​തൊ​രു ബ​ന്ധ​വും പു​ല​ർ​ത്തി​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് 2020-ലാ​ണ് സി​ജോ​യെ ഭാ​ര്യ​വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യെ​ന്ന വി​വ​രം ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. അ​ന്ന് കു​റ്റ്യാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ൽ തു​മ്പൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ല്ല​റ​യി​ലു​ള്ള മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് സി​ജോ​യു​ടെ മാ​താ​വ് ത്രേ​സ്യാ​മ്മ സ്ക​റി​യ​യും കു​ടും​ബ​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ക​ല്ല​റ​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നും സെ​മി​ത്തേ​രി ന​വീ​ക​ര​ണ​ത്തി​നി​ടെ ക​ല്ല​റ​യു​ടെ ന​മ്പ​റു​ക​ൾ മാ​റി​യ​തു​മൂ​ല​മു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണെ​ന്നു​മാ​ണ് ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സിന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഈ ​ക​ല്ല​റ​യി​ൽ 2006ലും 2015ലും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചി​രു​ന്നു. 2015ൽ ​അ​സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം പാ​യ​യി​ൽ പൊ​തി​ഞ്ഞാ​ണ് സം​സ്ക​രി​ച്ച​തെ​ന്നും ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​ക​ളും പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ങ്കി​ലും വി​ല​ങ്ങാ​ട് നി​ന്നും പു​തി​യ പ​രാ​തി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​കാ​ര്യ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊരുങ്ങുകയാ​ണ് പോ​ലീ​സ്.

Latest News

Corehub Up