റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ മിഷണറി സ്കൂൾ പ്രിൻസിപ്പലിനുനേർക്ക് ആക്രമണം. പരിക്കേറ്റ ഫാ. ബെനഡിക് ബർല (ബെന്നി എക്ക)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.
ഫാ. ബർലയുടെ തലയ്ക്കാണ് പരിക്കേറ്റത്. മൂർച്ചയേറിയ ആയുധംകൊണ്ടായിരുന്നു ആക്രമണം. പൊലിസെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഫാ. ബർല അപകടനില തരണം ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.