Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mk Muneer

മുനീറിന്‍റെ വീടിന്‍റെ ജപ്തി ഭീഷണി; ഇടപെട്ട് മുസ്ലിംലീഗ്

കോഴിക്കോട്: എം.കെ. മുനീറിന്‍റെ വീടിന്‍റെ ജപ്തി വിഷയത്തിൽ ഇടപെട്ട് മുസ്ലിംലീഗ്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് ഇരുവരും അറിയിച്ചതായി മുനീർ വ്യക്തമാക്കി.

പല വ്യക്തികളും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സ്വീകരിക്കില്ലെന്നും മുനീർ പറഞ്ഞു. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിൽ 49 ലക്ഷം രൂപയുടെ ബാധ്യതയിലാണ് മുനീറിന്‍റെ വീടിന് ജപ്തി ഭീഷണി നേരിടുന്നത്.

കോഴിക്കോട് നടക്കാവിലുള്ള വീടിനാണ് ജപ്തി സംബന്ധിച്ച ബാങ്ക് നോട്ടീസ് ലഭിച്ചത്. മാർച്ച് 31 നകം പണം അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് വിശദമാക്കുന്നത്.

Latest News

Corehub Up