Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Model Towns

Kannur

തേ​ർ​ത്ത​ല്ലി​യും ആ​ല​ക്കോ​ടും മാ​തൃ​കാ ടൗ​ണു​ക​ളാ​ക്കും

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തേ​ർ​ത്ത​ല്ലി, ആ​ല​ക്കോ​ട് ടൗ​ണു​ക​ളെ വൃ​ത്തി​യും ഭം​ഗി​യു​മു​ള്ള മാ​തൃ​കാ ടൗ​ണു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ബീ​ക്ക​ൺ ടൗ​ൺ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല സം​ഘാ​ട​ക സ​മി​തി യോ​ഗം തേ​ർ​ത്ത​ല്ലി വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്നു.

തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ​നി​ന്ന് 500 മീ​റ്റ​ർ മു​ത​ൽ ഒ​രു കി​ലോ​മീ​റ്റ​ർ വ​രെ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​മാ​ണു പ​ദ്ധ​തി​ക്കാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ല​വി​ലെ ശു​ചി​ത്വ​നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ബേ​സ്‌​ലൈ​ൻ സ​ർ​വേ ന​ട​ത്തും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശു​ചി​ത്വ​പ്ര​ശ്ന​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ളും ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ടി​ൽ മു​ഖ്യാ​തി​ഥി​യാ​യി.

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, വ​ത്സ​മ്മ വാ​ണി​ശേ​രി, റി​മോ​ൾ ബി​ജു, ശു​ചി​ത്വ മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ എം. ​സു​ജ​ന, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ലി​ഖി​ൻ അ​ഖി​ൽ, വി​ഇ​ഒ അ​ഖി​ൽ ബാ​ബു, ജെ​എ​ച്ച്ഐ നി​ധീ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി സ​മി​തി, ഓ​ട്ടോ-​ടാ​ക്സി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ, വാ​ർ​ഡു​ത​ല വി​ക​സ​ന സ​മി​തി, സ്വാ​ശ്ര​യ​സം​ഘം പ്ര​തി​നി​ധി​ക​ൾ, ആ​ശാ വ​ർ​ക്ക​ർ, ഹ​രി​ത​ക​ർ​മ​സേ​ന, ലൈ​ബ്ര​റി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up