Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monthly Salary

Kozhikode

സർക്കാർ 52 കോ​ടി അ​നു​വ​ദി​ച്ചിട്ടും സ്പെഷ്യൽ സ്കൂൾ അധ്യാപകർക്ക് ശമ്പളമില്ല

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് ഗ്രാ​ന്‍​ഡാ​യി 52 കോ​ടി അ​നു​വ​ദി​ച്ചി​ട്ടും ഏ​ഴ് മാ​സ​മാ​യി ശ​മ്പ​ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മു​ത​ലു​ള്ള ശ​മ്പ​ള​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തു​വ​രെ​യാ​യി​ട്ടും ല​ഭി​ക്കാ​ത്ത​ത്. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ശ​മ്പ​ളം മാ​ര്‍​ച്ച് 31നാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്.
സാ​ങ്കേ​തി​ക​മാ​യ ത​ട​സ​ങ്ങ​ളാ​ണ് ശ​മ്പ​ളം വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ​യാ​ണ് സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കും ആ​യ​മാ​ര്‍​ക്കും തെ​റാ​പ്പി​സ്റ്റു​ക​ള്‍​ക്കു​മു​ള്ള ശ​മ്പ​ളം സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. അ​തി​ല്‍ ആ​ദ്യ ഘ​ട്ടം സെ​പ്റ്റം​ബ​റി​ല്‍ വി​ത​ര​ണം ചെ​യ്യ​ണം. എ​ന്നാ​ല്‍,ഈ ​തു​ക ഇ​തു​വ​രെ​യും ന​ല്‍​കി​യി​ട്ടി​ല്ല. ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് സ്‌​കൂ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും ഡി​സം​ബ​റോ​ടെ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് ആ​കെ 345 സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളാ​ണ് ഉ​ള്ള​ത്. അ​തി​ല്‍ 200 എ​ണ്ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലെ ഈ ​ഇ​രു​ന്നൂ​റോ​ളം സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ 52 കോ​ടി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 2008 മു​ത​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്ന് സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​ത്തു​ട​ങ്ങി​യ​ത്. ആ​ദ്യ ത​വ​ണ 10 കോ​ടി രൂ​പ​യും 2019ല്‍ 25 ​കോ​ടി​യും തൊ​ട്ട​ടു​ത്ത വ​ര്‍​ഷം 35 കോ​ടി​യും അ​നു​വ​ദി​ച്ചു. യൂ​ണി​യ​നു​ക​ളു​ടെ​യും സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളു​ടെ​യും നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​തു​ക 62 കോ​ടി​യാ​യി ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും ഈ ​വ​ര്‍​ഷം 52 കോ​ടി​യാ​യി കു​റ​ഞ്ഞു.

ഈ ​തു​ക​യി​ല്‍ നി​ന്നാ​ണ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന തു​ക​യാ​ണ് സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. കൃ​ത്യ​മാ​യ ഒ​രു ആ​സൂ​ത്ര​ണം ഇ​ല്ലാ​ത്ത​താ​ണ് സ്‌​പെ​ഷ​്യല്‍ സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള തു​ക കൃ​ത്യ​സ​മ​യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​കാ​ന്‍ കാ​ര​ണം. എ​ല്ലാം പ​തി​യെ മ​തി​യെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ടി​ല്‍ മാ​റ്റം വ​ര​ണം. ജൂ​ണ്‍ മാ​സ​ത്തി​ല്‍ ത​ന്നെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ചെ​യ്താ​ല്‍ കൃ​ത്യ​സ​മ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന് സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​പ്ര​ഭാ​ക​ര​ന്‍ പ​റ​ഞ്ഞു.

18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ്രാ​ന്‍​ഡ് അ​നു​വ​ദി​ക്കു​ന്ന​ത്. എ​ട്ട് കു​ട്ടി​ക​ള്‍​ക്ക് ഒ​രു ടീ​ച്ച​ര്‍, 15 കു​ട്ടി​ക​ള്‍​ക്ക് ഒ​രു ആ​യ എ​ന്ന അ​നു​പാ​ത​മാ​ണ് നി​ശ്ചി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക് പു​റ​മെ തെ​റാ​പ്പി​സ്റ്റു​മു​ണ്ടാ​കും. അ​ധ്യാ​പ​ക​ര്‍​ക്ക് എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള​മാ​യ 28,100 മു​ത​ല്‍ 33,000 രൂ​പ വ​രെ​യും ആ​യ​മാ​ര്‍​ക്ക് 18700 രൂ​പ​യും തെ​റാ​പ്പി​സ്റ്റി​ന് 1250 രൂ​പ ദി​വ​സ​വേ​ത​ന​വു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up