പാലക്കാട്: മൂലത്തറയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനാകാതെ പൊലിസ്. കൊല്ലപ്പെട്ടയാൾ തമിഴ്നാട് സ്വദേശിയാണെന്ന സൂചനയെ തുടർന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കും. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മീനാക്ഷിപുരം പൊലിസ് സംഘം തമിഴ്നാട്ടിലെത്തി.
പൊള്ളാച്ചി ആനമല പൊലിസ് സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളുടെ വ്യക്തിവിവരങ്ങൾ കണ്ടെത്തുന്നതിനാണ് പൊലിസ് ശ്രമിക്കുന്നത്. അതേസമയം അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു.