Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mountain Highway

Kollam

മലയോര ഹൈവേയിലെ ത​ടി​ക​ള്‍ യാത്രക്കാർക്ക് ഭീ​ഷ​ണി​യാ​കു​ന്നു

അ​ഞ്ച​ല്‍ : മ​ല​യോ​ര ഹൈ​വേ​യി​ല്‍ അ​ഞ്ച​ല്‍ കു​ള​ത്തൂ​പ്പു​ഴ പാ​ത​യി​ല്‍ ഇ​രു​വ​ശ​ത്തും അ​ന​ധി​കൃ​ത​മാ​യി ഇ​ട്ടി​രി​ക്കു​ന്ന കൂ​റ്റ​ന്‍ ത​ടിക്ക​ഷ്ണ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ള്‍​ക്കും വാ​ഹ​ന - കാ​ല്‍​ന​ടയാ​ത്രി​ക​ര്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.

മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്ന് ലേ​ല​ത്തി​നൊ വി​ല​യ്‌​ക്കോ വാ​ങ്ങു​ന്ന വ​ലി​യ ത​ടി​ക​ള്‍ പാ​ത​യു​ടെ വ​ശ​ത്ത് ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വ​ലി​യ ലോ​റി​ക​ളി​ല്‍ ക​യ​റ്റി​കൊ​ണ്ടു പോ​കാ​നാ​ണ് ഇ​റ​ക്കി​യി​ട്ടിരി​ക്കു​ന്ന​ത്.

ആ​ദ്യ​കാ​ല​ത്ത് ത​ടി​യി​റ​ക്കി​യാ​ല്‍ ഉ​ട​ന്‍ ലോ​റി​യി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞാലും വ​ലി​യ ത​ടി​ക​ള്‍ പാ​ത​യോ​ര​ത്ത് നി​ന്നു നീ​ക്കം ചെ​യ്യു​ന്നി​ല്ല.

വ​ലി​യ മി​ല്‍ ഉ​ട​മ​ക​ള്‍ പോ​ലും ത​ടി​ക​ള്‍ വാ​ങ്ങി​യ ശേ​ഷം മു​റി​ച്ച് പാ​ത​യോ​ര​ത്ത് ഇ​റ​ക്കി​യി​ട്ടിരി​ക്കു​ക​യാ​ണ്. മി​ല്ലു​കാ​രും ത​ടി മി​ല്ലി​ലേ​ക്ക് മാ​റ്റു​ന്നി​ല്ല. കു​ള​ത്തൂ​പ്പു​ഴ, ഏ​രൂ​ര്‍, അ​ഞ്ച​ല്‍, അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ധാ​ന പാ​ത​ക​ളിലും ചി​ല ഇ​ട​റോ​ഡു​ക​ളിലും ഇ​ത്ത​ര​ത്തി​ല്‍ കൈ​യേ​റി ത​ടി ഇ​ട്ടി​ട്ടുണ്ട്.
കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വി​ല്‍ ജം​ഗ്ഷ​നും പ​ള്ളി​ക്കു​മി​ട​യി​ല്‍ വ​ലി​യ വ​ള​വി​ല്‍ ത​ടി കൂ​ട്ടി​യി​ട്ടി​ട്ടുണ്ട്.പ​ല​യി​ട​ത്തും പാ​ത​യോ​ര​ത്ത് ഇ​റ​ക്കി​യ ത​ടി​ക​ള്‍ റോ​ഡി​ലേ​ക്കു വീ​ണു കി​ട​ക്കു​ക യാണ്. ‌

ഇ​ത് വ​ലി​യ അ​പ​ക​ട സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ക​യാ​ണ്. ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ടി​യി​റ​ക്കി ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​മ്പോ​ള്‍ ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യേ​രൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം മൈ​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ കാ​ണു​ന്ന കൂ​റ്റ​ന്‍ ത​ടി ക​ഷ്ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​നാ​സ്ഥ​യു​ടെ ബാ​ക്കി പ​ത്ര​ങ്ങ​ളാ​ണ്.പാ​ത​യോ​ര​ങ്ങ​ളി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യില്‍ നി​ല്‍​ക്കു​ന്ന കൂ​റ്റ​ന്‍ മ​ര​ങ്ങ​ള്‍ പ​ല​ത​വ​ണ​യാ​യി മു​റി​ച്ചി​ട്ടു. എ​ന്നാ​ല്‍ ത​ടി നീ​ക്കി​യി​ല്ല. ഈ ​ത​ടി​ക​ളും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്താ​നാ​യി കി​ട​ക്കു​ക​യാ​ണ്.

പാ​ത​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന വ​ലി​യ മ​ര​ത്ത​ടി​ക​ള്‍ കാ​ടു​ക​യ​റി മൂ​ടി കി​ട​ക്കു​ക​യാ​ണ്. അ​വ വാ​ഹ​ന​ങ്ങ​ള്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യാ​ത്ത വി​ധ​മാ​യി​ക്ക​ഴി​ഞ്ഞു.
ഇ​വി​ടെ ത​ടി​യു​ണ്ടെ​ന്ന് അ​റി​യാ​ന്‍ ക​ഴി​യാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ ഇ​വ​യി​ലി​ടി​ച്ച് അ​പ​ക​ടം പ​തി​വാ​ണ്.

വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് ന​ല്‍​ക​വേ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ത​ടി​യി​ല്‍ ഇ​ടി​ച്ചു അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്.പാ​ത​യോ​ര​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ടി​ക​ള്‍ ഇ​ടാ​ന്‍ പാ​ടി​ല്ലെ​ന്നു സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വും കോ​ട​തി വി​ധി​ക​ളും നി​ല​നി​ല്‍​ക്കെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കും വി​ധം നി​യ​മ​ലം​ഘ​നം വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്. ന​ട​പ​ടി എ​ടു​ക്കേ​ണ്ട പ​ഞ്ചാ​യ​ത്തോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ നി​യ​മ​ലം​ഘ​ക​ര്‍​ക്ക് കു​ട​പി​ടി​ക്കു​ക​യാ​ണ്. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നൊ​പ്പം നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് കൂ​ടി നീ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

 

Latest News

Corehub Up