Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mountain Pass

Wayanad

ചു​ര​ത്തി​ലെ യാ​ത്രാ ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

വൈ​ത്തി​രി: ചു​ര​ത്തി​ലെ രൂ​ക്ഷ​മാ​യ യാ​ത്രാ ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ചു​ര​ത്തി​ൽ കു​ടു​ങ്ങി പ​തി​വാ​യി ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കു​ന്ന​ത് യാ​ത്ര​ക്കാ​രെ രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ചു​ര​ത്തി​ലെ വ​ള​വു​ക​ളി​ൽ വീ​തി കൂ​ട്ട​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കൂ​ടി​യാ​കു​ന്പോ​ൾ ചു​രം യാ​ത്ര കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​കു​ക​യാ​ണ്. ചു​ര​ത്തി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ​ക്കും അ​മി​ത​ഭാ​രം ക​യ​റ്റി​വ​രു​ന്ന വ​ലി​യ ലോ​റി​ക​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും റോ​ഡി​ലെ വ​ള​വു​ക​ളി​ലു​ള്ള കു​ഴി​ക​ൾ അ​ട​ച്ച് സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ചു​രം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മാ​ർ​ച്ചും ഉ​പ​വാ​സ സ​മ​ര​വും സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​ഉ​സ്മാ​ൻ-​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നൗ​ഷാ​ദ് ക​രി​ന്പ​ന​ക്ക​ൽ-​ട്ര​ഷ​റ​ർ, മ​ത്താ​യി ആ​തി​ര, സി.​വി. വ​ർ​ഗീ​സ്, സി. ​ര​വീ​ന്ദ്ര​ൻ, ക​ന്പ അ​ബ്ദു​ള്ള ഹാ​ജി, പി.​വി. മ​ഹേ​ഷ്, എം. ​മു​ജീ​ബ്, വി.​ഡി. ജോ​സ്, സേ​വ്യ​ർ ക​ര​ണി, ജോ​യി പ​ന​മ​രം, റ​ഫീ​ഖ് മേ​പ്പാ​ടി, ജോ​ണി പെ​രി​ക്ക​ല്ലൂ​ർ, ഹ​രീ​ന്ദ്ര​ൻ ചി​രാ​ൽ, ജോ​യി പേ​ര്യ, മു​നീ​ർ നെ​ടു​ങ്ക​ര​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up