Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Msmi

America

എം​എ​സ്എം​ഐ സ​ന്യാ​സി​നീ സ​മൂ​ഹം അ​മേ​രി​ക്ക​യി​ലെ ശു​ശ്രൂ​ഷ​യു​ടെ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ

മി​സൂ​റി സി​റ്റി (ടെ​ക്സ​സ്): ക​ട​ൽ ക​ട​ന്നെ​ത്തി​യ കാ​രു​ണ്യ​ത്തി​ന് കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ സ​ഫ​ല യാ​ത്ര. മി​ഷ​ണ​റി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (എം​എ​സ്എം​ഐ) സ​ന്യാ​സി​നീ സ​മൂ​ഹം അ​മേ​രി​ക്ക​യി​ലെ സാ​ന്നി​ധ്യ​ത്തി​ന്‍റെ​യും ശു​ശ്രൂ​ഷ​യു​ടെ​യും ര​ജ​ത​ജൂ​ബി​ലി, ടെ​ക്സ​സി​ലെ മി​സൂ​റി സി​റ്റി​യി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് സീറോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ ആ​ഘോ​ഷി​ച്ച​പ്പോ​ൾ അ​ത് സേ​വ​ന​ത്തിന്‍റെ പാ​ത​യി​ൽ അ​വ​ർ ന​ട​ന്നു തീ​ർ​ത്ത യാ​ത്ര​യു​ടെ കൂ​ടി ഓ​ർ​മ പ​ങ്കു​വ​യ്ക്ക​ലാ​യി.

കൃ​ത​ജ്ഞ​താ ബ​ലി​യോ​ടെ​യും പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യും ഭ​ക്തി​പൂ​ർ​വം ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ കൂ​ടി സാ​ന്നി​ധ്യ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. ഷി​ക്കാ​ഗോ സെന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ലാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, നി​ര​വ​ധി വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ എംഎ​സ്എം​ഐ സി​സ്റ്റേ​ഴ്സ് വ​ഹി​ച്ച സു​പ്ര​ധാ​ന പ​ങ്കി​നെ​ക്കു​റി​ച്ച് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ത​ന്‍റെ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

രൂ​പ​ത​യു​ടെ പ്രാ​രം​ഭ​കാ​ലം മു​ത​ൽ​ക്കേ അ​തി​ന്‍റെ ച​രി​ത്ര​ത്തോ​ടും വി​കാ​സ​ത്തോ​ടും ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ് ഈ ​സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ അ​മേ​രി​ക്ക​യി​ലെ സാ​ന്നി​ധ്യ​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഭാ​ര​ത​ത്തി​ലെ ത​ന്‍റെ വൈ​ദി​ക ശു​ശ്രൂ​ഷാ​കാ​ല​ത്തെ​യും, കു​ള​ത്തു​വ​യ​ലി​ൽ ന​ട​ന്ന വാ​ർ​ഷി​ക ധ്യാ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ലൂ​ടെ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​യ വ​ന്ദ്യ വ​ർ​ക്കി കു​ഴി​കു​ള​ത്തി​ന്‍റെ ആ​ത്മീ​യ​ത​യെ​യും ദ​ർ​ശ​ന​ത്തെ​യും അ​ടു​ത്ത​റി​യാ​ൻ സാ​ധി​ച്ച​തി​നെ​ക്കു​റി​ച്ചു​മു​ള്ള വ്യ​ക്തി​പ​ര​മാ​യ ഓ​ർ​മ​ക​ൾ ബി​ഷ​പ് പ​ങ്കു​വ​ച്ചു.

ആ​ഴ​മേ​റി​യ പ്രാ​ർ​ഥ​നാ​ജീ​വി​ത​ത്തി​ൽ നി​ന്നും ദൈ​വ​വ​ച​ന​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ നി​ന്നു​മാ​ണ് ഈ ​സ​മൂ​ഹം ജ​ന്മ​മെ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

 

 

Latest News

Corehub Up