Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukesh

പാ​തി​രാ​ക്കു​റു​ക്ക​ൻ പൂ​ർ​ത്തി​യാ​യി

അ​പ്പാ​യ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സി​ജോ ജോ​ർ​ജ് നി​ർ​മി​ച്ച് ജ​ഗ​ദീ​ഷ്, മു​കേ​ഷ്, സി​ദ്ദി​ഖ്,അ​ശോ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജ​യേ​ഷ് വേ​ണു​ഗോ​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​തി​രാ​ക്കു​റു​ക്ക​ന്‍റെ ചി​ത്രീ​ക​ര​ണം പൊ​ന്നാ​നി,എ​ട​പ്പാ​ൾ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. സു​നി​ൽ ക​ർ​മ, നി​ഖി​ൽ ജി​ന​ൻ എ​ന്നി​വ​രാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ദ്ര​ൻ​സ്,നി​ർ​മ​ൽ പാ​ലാ​ഴി,വി​നീ​ത് ത​ട്ടി​ൽ, റി​യാ​സ് ന​ർ​മ​ക​ല, സു​ധീ​ർ പ​റ​വൂ​ർ, കു​ട്ടി അ​ഖി​ൽ, അ​നീ​ഷ് ഗോ​പാ​ൽ, ടെ​സ്സ ജോ​സ​ഫ്, അ​ജ​യ​ൻ മാ​ട​യ്ക്ക​ൽ, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വെ​ൻ​സെ​ഴ്സ് ആ​യ അ​ശ്വി​ത-​അ​ശ്വി​ജ, ഹ​രി​കു​മാ​ർ കാ​ട്ടൂ​ർ, ലി​ജി​ൻ സി​യാ​ർ, സോ​ണി, ഉ​മ്മ​ർ​ഖാ​ൻ, ശ​ശി കു​ള​പ്പു​ള്ളി, എം ​എ​സ് നാ​സ​ർ, സെ​ബി പി​ണ്ട്യ​ൻ, സു​നി​ൽ കി​രാ​ലൂ​ർ, ര​ഞ്ജി​ത്ത് ചേ​ലാ​വൂ​ർ, സു​ജീ​ഷ് എ​സ്, സൈ​ഫു​ദ്ധീ​ൻ വെ​ട്ട​ത്തൂ​ർ, ക്രി​സ്റ്റി ബെ​ന​റ്റ്, ആ​ൻ​സി ലി​നു, ദീ​പ സു​രേ​ഷ്, സി​നി കൃ​ഷ്ണ​ൻ, തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ത്തി​ൽ​പ്പെ​ട്ട നാ​ലു​പേ​ർ ഒ​രി​ക്ക​ൽ ഒ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പെ​ടു​ന്നു. അ​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് "പാ​തി​രാ​കു​റു​ക്ക​ൻ" എ​ന്ന ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം- സെ​ൽ​വ​കു​മാ​ർ എ​സ്, സം​ഗീ​തം-​ഗോ​പി സു​ന്ദ​ർ, എ​ഡി​റ്റ​ർ-​അ​തു​ൽ വി​ജ​യ്, ക​ലാ​സം​വി​ധാ​നം- ത്യാ​ഗു ത​വ​നൂ​ർ, മേ​ക്ക​പ്പ്-​രാ​ജേ​ഷ് നെ​ന്മാ​റ, വ​സ്ത്രാ​ല​ങ്കാ​രം- സു​കേ​ഷ് താ​നൂ​ർ, സ്റ്റി​ൽ​സ്-​ജ​യ​പ്ര​കാ​ശ് അ​ത​ളൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ്- അ​ഭി​ലാ​ഷ് കൃ​ഷ്ണ, എം. ​ര​മേ​ഷ് കു​മാ​ർ, സം​വി​ധാ​ന സ​ഹാ​യി​ക​ൾ- മ​ണി​ക​ണ്ഠ​ൻ, ശ്രീ​ജി​ത്ത്‌, സം​ഘ​ട്ട​നം- അ​ഷ്‌​റ​ഫ്‌ ഗു​രു​ക്ക​ൾ, വി​നോ​ദ് പ്ര​ഭാ​ക​ർ, നൃ​ത്ത​സം​വി​ധാ​നം-​ശ്രീ സെ​ൽ​വി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​മ​ൻ​സൂ​ർ വെ​ട്ട​ത്തൂ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​ഷ​മീ​ജ് കൊ​യി​ലാ​ണ്ടി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജ​സ്റ്റി​ൻ കൊ​ല്ലം,പ്രോ​ജ​ക്റ്റ് ഡി​സൈ​ന​ർ- ഷിം​ന ബി,​പി ആ​ർ ഓ-​എ. എ​സ്. ദി​നേ​ശ്.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റേ​ത് തീ​വ്ര​ത കൂ​ടി​യ പീ​ഡ​നം; മു​കേ​ഷി​ന്‍റേ​ത് തീ​വ്ര​ത കു​റ​ഞ്ഞ​ത്: ല​സി​ത നാ​യ​ര്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്ത​ലി​ന്‍റേ​ത് അ​തി​തീ​വ്ര പീ​ഡ​ന​മാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ല​സി​ത നാ​യ​ര്‍. അ​തു​കൊ​ണ്ട് ത​ന്നെ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ മു​കേ​ഷി​ന്‍റെ​ത് തീ​വ്ര​ത കു​റ​ഞ്ഞ പീ​ഡ​ന​മാ​ണെ​ന്നും ല​സി​ത പ​റ​ഞ്ഞു. മു​കേ​ഷി​ന്‍റേ​ത് പീ​ഡ​ന​മാ​ണെ​ന്ന് ത​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്തെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ന​ട​പ​ടി വ​ന്നേ​നെ എ​ന്നും ല​സി​ത പ​റ​ഞ്ഞു.

ഏ​താ​ലാ​യും ആ ​വി​ഷ​യ​വും ഞ​ങ്ങ​ൾ നി​യ​മ​ത്തി​ന് വി​ടു​ക​യാ​ണ്. ഏ​ത് കു​റ്റ​വാ​ളി​ക്കും പീ​ഡ​ക​നും ശി​ക്ഷ ല​ഭി​ക്ക​ണം: ല​സി​ത പ​റ​ഞ്ഞു.

Kerala

രാ​ഹു​ലി​നെ​തി​രെ ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സ് എ​ടു​ത്തി​ട്ടു​ണ്ട്: അ​ബി​ൻ വ​ർ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ർ​ട്ടി ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി. നി​യ​മ​പ​ര​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി നോ​ക്കി​യി​ട്ടേ രാ​ഹു​ലി​നെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കൂ​വെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു കൊ​ള്ളു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ യാ​തൊ​രു പ്ര​തി​സ​ന്ധി​യും ഇ​ല്ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് മു​കേ​ഷി​നെ സി​പി​എം പു​റ​ത്താ​ക്കാ​ത്ത​തെ​ന്നും അ​ബി​ൻ ചോ​ദി​ച്ചു. പീ​ഡ​ന​ത്തി​ന്‍റെ തീ​വ്ര​ത അ​ള​ക്കു​ന്ന മെ​ഷീ​നു​മാ​യി ഇ​റ​ങ്ങി​യ​വ​രാ​ണ് ഞ​ങ്ങ​ളെ ധാ​ർ​മി​ക​ത പ​ഠി​പ്പി​ക്കാ​ൻ വ​രു​ന്ന​തെ​ന്നും അ​ബി​ൻ കു​റ്റ​പ്പെ​ടു​ത്തി.

പ​ത്മ​കു​മാ​റി​നെ എ​ന്തു​കൊ​ണ്ട് പു​റ​ത്താ​ക്കു​ന്നി​ല്ല ഇ​പ്പോ​ഴും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മ​ല്ലേ അ​ദ്ദേ​ഹം. മാ​ധ്യ​മ​ങ്ങ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​ഷ​യം സ്വ​ർ​ണ​പ്പാ​ളി​യാ​ണെ​ന്നും അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി.

 

Kerala

രാ​ഹു​ൽ നി​യ​മ​സ​ഭ​യി​ൽ വ​ന്നാ​ൽ പൂ​വ​ൻ​കോ​ഴി​യു​ടെ ശ​ബ്ദം ഉ​ണ്ടാ​വു​മാ​യി​രി​ക്കും; മു​കേ​ഷ് എ​ഴു​ന്നേ​റ്റാ​ലും അ​തു​ണ്ടാ​കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

 

 

 

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ വ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ആ​രും കൈ​യേ​റ്റം ചെ​യ്യാ​നൊ​ന്നും പോ​കു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ചി​ല​പ്പോ​ൾ ചി​ല​ർ പൂ​വ​ൻ​കോ​ഴി​യു​ടെ ശ​ബ്ദം ഉ​ണ്ടാ​ക്കു​മാ​യി​രി​ക്കും. മു​കേ​ഷ് എ​ഴു​ന്നേ​റ്റ് നി​ന്നാ​ൽ യു​ഡി​എ​ഫും ആ ​ശ​ബ്ദം ഉ​ണ്ടാ​ക്കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ശ​ശീ​ന്ദ്ര​ൻ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​മ്പോ​ൾ പൂ​ച്ച​യു​ടെ ശ​ബ്ദം ഉ​ണ്ടാ​കും. അ​ങ്ങ​നെ​യു​ള്ള ചി​ല ശ​ബ്ദ​ങ്ങ​ൾ അ​ല്ലാ​തെ മ​റ്റൊ​രു അ​നി​ഷ്ട സം​ഭ​വും ഉ​ണ്ടാ​വി​ല്ല.

രാ​ഹു​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നു മു​മ്പ് വി​ധി ക​ൽ​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട​ല്ലോ. ആ ​അ​ന്വേ​ഷ​ണ​ത്തെ ഒ​രു​ത​ര​ത്തി​ലും ചോ​ദ്യം ചെ​യ്യു​ന്നി​ല്ല. പ​ക്ഷേ ഇ​തു​വ​രെ ആ​രും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. പ​രാ​തി വ​ന്നാ​ൽ അ​തൊ​ക്കെ പ​രി​ശോ​ധി​ക്ക​ട്ടെ.

രാ​ഹു​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ടു. ആ ​കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ പാ​ർ​ട്ടി വ്യ​ക്ത​മാ​യ ന​യം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യം ഇ​പ്പോ​ൾ ഇ​ല്ല. ബാ​ക്കി​യൊ​ക്കെ സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​ന്നി​ട്ട് അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് സ്വീ​ക​രി​ക്കാം. ഇ​പ്പോ​ൾ ഈ ​എ​ടു​ത്ത നി​ല​പാ​ടി​ൽ​നി​ന്ന് ഒ​രു ഇ​ഞ്ച് പോ​ലും പി​ന്നോ​ട്ടു​പോ​കേ​ണ്ട ആ​വ​ശ്യം പാ​ർ​ട്ടി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Movies

അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചാ​ൽ പി​ന്നെ മി​ണ്ട​രു​ത്, പ്ര​തി​ക​ര​ണ​ങ്ങ​ൾ വേ​ണ്ട​ത് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പ്; മു​കേ​ഷ്

ദേ​ശീ​യ ച​ല​ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ്.

അ​വാ​ർ​ഡ് കൊ​ടു​ത്ത​തി​ൽ വി​യോ​ജി​പ്പു​ക​ളു​ണ്ടാ​കാ​മെ​ങ്കി​ലും പ്ര​ഖ്യാ​പ​ന ശേ​ഷം അ​ത് പ്ര​ക​ടി​പ്പി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു. ദേ​ശീ​യ അ​വാ​ർ​ഡ് സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​കേ​ഷ്.

"ജൂ​റി അ​വാ​ർ​ഡ് അ​നൗ​ൺ​സ് ചെ​യ്യു​ന്ന​തു വ​രെ ന​മു​ക്ക് അ​ഭി​പ്രാ​യം പ​റ​യാം. അ​നൗ​ൺ​സ് ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ അ​തി​നെ​പ്പ​റ്റി മി​ണ്ട​രു​ത്. അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞ ശേ​ഷം സം​സാ​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ന​മ്മു​ടെ തീ​രു​മാ​ന​മാ​യി​രി​ക്കി​ല്ല ജൂ​റി​യു​ടെ തീ​രു​മാ​നം.

ഉ​ർ​വ​ശി​ക്കും വി​ജ​യ​രാ​ഘ​വ​നു​മെ​ല്ലാം അ​വാ​ർ​ഡ് കൊ​ടു​ക്ക​ണം എ​ന്ന് പ​റ​യാ​മെ​ന്ന​ല്ലാ​തെ, അ​തി​ൽ ഒ​ന്നും സം​ഭ​വി​ക്കി​ല്ല. അ​ടു​ത്ത വ​ർ​ഷം ഇ​തി​ലും ഗം​ഭീ​ര​മാ​യി​ട്ട് വ​ര​ണം എ​ന്ന് ചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്. ജൂ​റി​യാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്. അ​തി​ൽ മാ​റ്റം വ​രി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കു​ക.

കേ​ര​ള സ്റ്റോ​റി​ക്ക് അ​വാ​ർ​ഡ് കൊ​ടു​ത്ത​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കു​ന്നി​ല്ല. എ​ന്നു​ക​രു​തി അ​ത് മാ​റ്റി​ക്കൊ​ടു​ക്ക​ണം എ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല​ല്ലോ. ന​മു​ക്ക് ന​മ്മു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാം. മ​ല​യാ​ളി എ​ന്ന നി​ല​യി​ൽ എ​ല്ലാ അ​വാ​ർ​ഡു​ക​ളും കേ​ര​ള​ത്തി​ന് കി​ട്ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

മ​ല​യാ​ള​ത്തി​ൽ ആ​ർ​ക്കൊ​ക്കെ അ​വാ​ർ​ഡ് കി​ട്ടി എ​ന്ന് നോ​ക്കി, അ​വ​രെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ന്ന​ത് എ​ന്‍റെ ശീ​ല​മാ​ണ്. അ​വാ​ർ​ഡ് കി​ട്ടാ​ത്ത​വ​രെ വി​ളി​ച്ച് ഇ​തി​ൽ പ്ര​തി​ക​രി​ക്ക​ണം, പൊ​ട്ടി​ത്തെ​റി​ക്ക​ണം എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല.''

Movies

അ​ന്ന് ആ​രാ​ധ​ന​യോ​ടെ ഞ​ങ്ങ​ളെ​ല്ലാ​വ​രും നോ​ക്കി​യി​രു​ന്ന ആ​ൾ; ഷാ​ന​വാ​സി​നെ അ​നു​സ്മ​രി​ച്ച് മു​കേ​ഷ്

ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ താ​നു​ൾ​പ്പ​ടെ​യു​ള്ള ക​ലാ​കാ​ര​ന്മാ​ർ ആ​രാ​ധ​ന​യോ​ടും അ​ദ്ഭു​ത​ത്തോ​ടും നോ​ക്കി​ക്ക​ണ്ട ഒ​രാ​ളാ​യി​രു​ന്നു ഷാ​ന​വാ​സ് എ​ന്ന് ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ്.

അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മെ​ടു​ത്ത ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു മു​കേ​ഷി​ന്‍റെ അ​നു​ശോ​ച​ന കു​റി​പ്പ്.

‘‘ആ​ദ​രാ​ഞ്ജ​ലി​ക​ൾ... ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഞാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​കാ​ര​ന്മാ​ർ ആ​രാ​ധ​ന​യോ​ടും അ​ത്ഭു​ത​ത്തോ​ടും നോ​ക്കി​ക്ക​ണ്ട ഒ​രാ​ളാ​യി​രു​ന്നു ഷാ​ന​വാ​സ്.. അ​ന്ന് ചെ​ന്നൈ​യി​ൽ വ​ച്ച് അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ഴൊ​ക്കെ ഞ​ങ്ങ​ൾ​ക്ക് വ​ലി​യ അ​ഭി​മാ​ന​മാ​യി​രു​ന്നു. കാ​ര​ണം മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​നാ​യ ക​ലാ​കാ​ര​ൻ പ്രേം ​ന​സീ​റി​ന്‍റെ മ​ക​നാ​ണ് അ​ദ്ദേ​ഹം.

അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​ക്കു​ന്ന​ത് അ​റി​ഞ്ഞ് അ​ടു​ത്ത​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ചെ​ന്ന​പ്പോ​ഴും ഞാ​ൻ ഉ​ട​നെ സി​നി​മ ലോ​ക​ത്തേ​ക്ക് മ​ട​ങ്ങി​വ​രു​മെ​ന്ന് വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​റ​യു​ക​യു​ണ്ടാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ വി​യോ​ഗ​ത്തി​ൽ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു.’’​മു​കേ​ഷ് കു​റി​ച്ചു.

വൃ​ക്ക–​ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഷാ​ന​വാ​സ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ രോ​ഗം വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Latest News

Corehub Up