x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു


Published: March 26, 2026 08:04 AM IST | Updated: March 26, 2026 10:23 AM IST

നാ​ട​ക-​സി​നി​മ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഇ.​എ. രാ​ജേ​ന്ദ്ര​ൻ(71) അ​ന്ത​രി​ച്ചു. പു​ല​ർ​ച്ചെ കൊ​ല്ലം പ​ട്ട​ത്താ​ന​ത്തെ വ​സ​തി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം.

പു​ല​ർ​ച്ചെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ് രാ​ജേ​ന്ദ്ര​ൻ. അ​സു​ഖ ബാ​ധി​ത​നാ​യി ഏ​റെ നാ​ളാ​യി ചി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച തൃ​ശൂ​ർ തൃ​ത്ത​ല്ലൂ​രി​ൽ. നടി സ​ന്ധ്യ രാ​ജേ​ന്ദ്ര​നാണ് ഭാ​ര്യ. മകൻ ദി​വ്യ ദ​ർ​ശനും സിനിമയിലുണ്ട്. 

വി.​ആ​ർ. ഗോ​പി​നാ​ഥി​ന്‍റെ ഗ്രീ​ഷ്മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് രാ​ജേ​ന്ദ്ര​ൻ സി​നി​മ​യി​ലെ​ത്തി​യ​ത്. കാ​വ​ടി​യാ​ട്ടം എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വി​ല്ല​നാ​യി. ഇ​ട​ക്കാ​ല​ത്ത് അ​ദ്ദേ​ഹം സി​നി​മ​യി​ൽ​നി​ന്ന് നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ത്തി​രു​ന്നു.

ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ക​ളി​യാ​ട്ട​ത്തി​ലൂ​ടെ ബി​ഗ് സ്ക്രീ​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. ഈ ​ചി​ത്ര​ത്തി​ലെ ഉ​ണ്ണി​ത്ത​മ്പു​രാ​ൻ എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പ​ട്ടാ​ഭി​ഷേ​ക​ത്തി​ലെ ബ​ല​രാ​മ​ൻ എ​ന്ന വി​ല്ല​ൻ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ന​ര​സിം​ഹം, ത​ച്ചി​ലേ​ട​ത്ത് ചു​ണ്ട​ൻ, പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ, സ്നേ​ഹം, ദ​യ, വീ​ണ്ടും ചി​ല വീ​ട്ടു​കാ​ര്യ​ങ്ങ​ൾ, മീ​ശ​മാ​ധ​വ​ൻ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Tags : E.A. Rajendran Actor director mukesh

Recent News

Corehub Up