Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Multi Storey

ഡൽഹിയിൽ ബഹുനില കെട്ടിടത്തിനു തീപിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഒന്പതു മരണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദ​​​​ക്ഷി​​​​ണ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പാ​​​​ലം പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ള്ള ബ​​​​ഹു​​​​നി​​​​ല കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു തീ​​​​പി​​​​ടി​​​​ച്ച് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ന്പ​​​​തു പേ​​​​ർ മ​​​​രി​​​​ച്ചു. നി​​​​ര​​​​വ​​​​ധി പേ​​​​രെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

പാ​​​​ലം മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​ന​​​​ടു​​​​ത്തു​​​​ള്ള രാം ​​​​മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലെ നാ​​​​ലു​​​​നി​​​​ല കെ​​​​ട്ടി​​​​ട​​​​ത്തി​​​​നാ​​​​ണു തീ​​​​പി​​​​ടി​​​​ച്ച​​​​ത്. കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ ബേ​​​​സ്മെ​​​​ന്‍റി​​​​ലും താ​​​​ഴ​​​​ത്തെ​​​​യും ഒ​​​​ന്നാ​​​​മ​​​​ത്തെ നി​​​​ല​​​​ക​​​ളി​​​ലും തു​​​​ണി​​​​ക്ക​​​​ട​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ടാ​​​​ണ് തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് പോ​​​​ലീ​​​​സ് ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​രം. ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴോ​​​​ടെ​​​​യാ​​​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​ത്. ​

മ​​​​രി​​​​ച്ച​​​വ​​​​രു​​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു ര​​​ണ്ടു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ​​​​യും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് 50,000 രൂ​​​​പ​​​​യു​​​​ടെ​​​​യും ധ​​​​ന​​​​സ​​​​ഹാ​​​​യം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് മ​​​ജി​​​സ്ട്രേ​​​റ്റ്ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖാ ഗു​​​പ്ത അ​​​റി​​​യി​​​ച്ചു.

30 ഓ​​​ളം അ​​​ഗ്‌‌​​​നി​​​ര​​​ക്ഷാ യൂ​​​ണി​​​റ്റു​​​ക​​​ൾ എ​​​ത്തി​​​യാ​​​ണു തീ​​​യ​​​ണ​​​ച്ച​​​ത്. തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​തേ​​​ടി മൂ​​​ന്നാം​​​നി​​​ല​​​യി​​​ൽ​​​നി​​​ന്നു ചാ​​​ടി​​​യ ര​​​ണ്ടു​​​പേ​​​രെ ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി‌​​​ച്ചു.

Latest News

Corehub Up