Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mundoor Mount Carmel Church

Thrissur

തി​രു​ശേ​ഷി​പ്പു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു

മു​ണ്ടൂ​ര്‍: മൗ​ണ്ട് കാ​ര്‍​മ​ല്‍ ഇ​ട​വ​ക സി​എ​ല്‍​സി ഒ​രു​ക്കു​ന്ന ഓ​ര്‍​ത്തൂ​സ് സാ​ങ്ക്‌​ത്തോ​രും 2k26 വി​ശു​ദ്ധ​രു​ടെ 1500 തി​രു​ശേ​ഷി​പ്പു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ശ്ര​ദ്ധേ​യ​മാ​കു​ന്നു. എ​ക്സി​ബി​ഷ​ൻ ഇ​ട​വ​ക വി​കാ​രി ഫാ. ​ബാ​ബു അ​പ്പാ​ട​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ഓ​ര്‍​ത്തൂ​സ് സാ​ങ്ക്‌​ത്തോ​രും അ​ഥ​വാ വി​ശു​ദ്ധ​രു​ടെ പൂ​ന്തോ​ട്ടം എ​ന്ന ഈ ​പ​രി​പാ​ടി​യി​ൽ ഇ​ത്ര​യ​ധി​കം വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പു​ക​ൾ ഒ​രു​മി​ച്ചു​വ​രു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണെ​ന്ന് അ​സി. വി​കാ​രി ഫാ. ​ഡെ​റി​ൻ അ​രി​മ്പൂ​ർ അ​റി​യി​ച്ചു. സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി 8.30വ​രെ തി​രു​ശേ​ഷി​പ്പു​ക​ള്‍ വ​ണ​ങ്ങി പ്രാ​ര്‍​ഥി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. രാ​വി​ലെ 5.30നും 6.45​നും 10നും ​വൈ​കീ​ട്ട് അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ണ്ടാ​കും.
ഇ​ഷ്ട​വി​ശു​ദ്ധ​രോ​ടൊ​പ്പം സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, വി​ശു​ദ്ധ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ന്‍ വാ​യ​നാ​മു​റി, ഈ​ശോ​യു​ടെ​യും ശി​ഷ്യ​രു​ടെ​യും ജീ​വി​തം അ​വ​ത​രി​പ്പി​ക്കു​ന്ന 'ദ ​ചോ​സ​ണ്‍' എ​ന്ന സി​നി​മ പ്ര​ദ​ര്‍​ശ​നം എ​ന്നി​ങ്ങ​നെ ആ​ക​ര്‍​ഷ​ക​മാ​യ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബ​സാ​നി​യോ ജോ​സ​ഫ്, ജോ.​ക​ൺ​വീ​ന​ർ സി.​എ. ജോ​ൺ​സ​ൺ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ എ​ൽ. റോ​യ്, ബെ​ന​റ്റ്, സി​സ്റ്റ​ർ സി​ൻ​സി ജോ​സ​ഫ്, സി​സ്റ്റ​ർ ഡെ​യ്സി വ​ർ​ഗീ​സ്, പി. ​സി​ജോ, അ​ല​ൻ ആ​ന്‍റോ, ആ​ൽ​വി​റ്റ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു.

Latest News

Corehub Up