Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Museember

'മ്യൂ​സ് എം​ബ​ർ' എ​ഐ മോ​ഡ​ൽ പു​റ​ത്തി​റ​ക്കി മെ​റ്റ; വ​ലു​പ്പ​ത്തി​ൽ ചെ​റു​തെ​ങ്കി​ലും അ​തി​ശ​ക്ത​മെ​ന്ന് സ​ക്ക​ർ​ബ​ർ​ഗ്

 

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ളു​ടെ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യാ ശ്രേ​ണി വി​പു​ലീ​ക​രി​ച്ചു​കൊ​ണ്ട് പു​തി​യ 'മ്യൂ​സ് എം​ബ​ർ' (Muse Ember) എ​ഐ മോ​ഡ​ൽ പു​റ​ത്തി​റ​ക്കി മെ​റ്റ. ചി​ല​വ് കു​റ​ഞ്ഞ​തും എ​ന്നാ​ൽ ആ​വ​ർ​ത്ത​ന സ്വ​ഭാ​വ​മു​ള്ള സ​ങ്കീ​ർ​ണ്ണ​മാ​യ ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ ചെ​യ്യാ​നും സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​തി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച മോ​ഡ​ലാ​ണ് എം​ബ​ർ എ​ന്ന് മെ​റ്റാ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി.

ചെ​റി​യ മോ​ഡ​ലാ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന ബു​ദ്ധി​ശ​ക്തി കു​റ​ഞ്ഞ ചി​ല​വി​ൽ എം​ബ​ർ ന​ൽ​കു​ന്നു​വെ​ന്ന് സ​ക്ക​ർ​ബ​ർ​ഗ് ത​ന്‍റെ എ​ക്സ് ഹാ​ൻ​ഡി​ലി​ൽ കു​റി​ച്ചു. കോ​ഡിം​ഗ്, ഡാ​റ്റാ വേ​ർ​തി​രി​ച്ചെ​ടു​ക്ക​ൽ, ദൈ​ർ​ഘ്യ​മേ​റി​യ രേ​ഖ​ക​ൾ വാ​യി​ച്ചു മ​ന​സി​ലാ​ക്ക​ൽ തു​ട​ങ്ങി​യ നി​ര​ന്ത​ര​മാ​യ ജോ​ലി​ക​ൾ​ക്കാ​യാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ക.

എ​ന്താ​ണ് മ്യൂ​സ് എം​ബ​ർ?
കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​വും വ​ലു​തു​മാ​യ 'മ്യൂ​സ് വ​ണ്ട​ർ' പോ​ലു​ള്ള എ​ഐ മോ​ഡ​ലു​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് എം​ബ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ലി​യ മോ​ഡ​ലു​ക​ൾ ഒ​രു സ​ങ്കീ​ർ​ണ ജോ​ലി ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ൾ, അ​തി​ലെ നി​ര​ന്ത​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ എം​ബ​ർ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്നു.

ടെ​ക്സ്റ്റ്, ചി​ത്ര​ങ്ങ​ൾ, ഓ​ഡി​യോ, വീ​ഡി​യോ എ​ന്നി​വ നേ​രി​ട്ട് പ്രോ​സ​സ്സ് ചെ​യ്യാ​ൻ മ്യൂ​സ് എം​ബ​റി​ന് സാ​ധി​ക്കും. സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ, ചാ​ർ​ട്ടു​ക​ൾ, വോ​യ്സ് മെ​മ്മോ​ക​ൾ, മീ​റ്റിം​ഗ് റെ​ക്കോ​ർ​ഡിം​ഗു​ക​ൾ എ​ന്നി​വ​യൊ​ക്കെ പ്ര​ത്യേ​ക എ​ഐ മോ​ഡ​ലു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ ഇ​തി​ന് കൈ​കാ​ര്യം ചെ​യ്യാം. എ​ഐ ലോ​ക​ത്തെ പ്ര​മു​ഖ മോ​ഡ​ലു​ക​ളാ​യ ഗൂ​ഗി​ൾ, ഓ​പ്പ​ൺ എ​ഐ, ആ​ന്ത്രോ​പി​ക് എ​ന്നി​വ​യു​ടെ ചെ​റു​കി​ട മോ​ഡ​ലു​ക​ളേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​വും എം​ബ​ർ കാ​ഴ്ച​വെ​ക്കു​ന്നു​ണ്ടെ​ന്ന് ബെ​ഞ്ച്മാ​ർ​ക്ക് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 1 ദ​ശ​ല​ക്ഷം ഇ​ൻ​പു​ട്ട് ടോ​ക്ക​ണു​ക​ൾ​ക്ക് വെ​റും 0.10 ഡോ​ള​ർ മാ​ത്ര​മാ​ണ് ഇ​തി​ന്‍റെ ചെ​ല​വ്.

വാ​ച്ചു​ക​ളി​ലെ മ്യൂ​സ് ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ഷെ​ഡ്യൂ​ളു​ക​ൾ ക്ര​മീ​ക​രി​ക്കാ​നും സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കാ​നും ബു​ക്കിം​ഗു​ക​ൾ ന​ട​ത്താ​നും സാ​ധി​ക്കും. നി​ല​വി​ൽ യു​എ​സ്, കാ​ന​ഡ, സിം​ഗ​പ്പൂ​ർ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് സ്മാ​ർ​ട്ട്‌​വാ​ച്ചു​ക​ളി​ലെ ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്കും എ​ത്തി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up