പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ് നാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ബിജെപി നേതാവ് എ. നമശിവായവും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തുടരുമെന്നും സ്ത്യപ്രതിജ്ഞയ്ക്ക് ശേഷം രംഗസ്വാമി പറഞ്ഞു. പുതുച്ചേരിയെ സിങ്കപുർ പോലെ ആക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.