Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : N.prasanth

അ​ഹ​ങ്കാ​രി​യാ​യ അ​ധി​പ​ൻ; ജ​യ​തി​ല​ക് പ​ടി​യി​റ​ങ്ങു​ന്ന ദി​വ​സ​വും വെ​റു​തെ വി​ടാ​തെ എ​ൻ. പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​കി​ന്‍റെ വി​ര​മി​ക്ക​ൽ ദി​ന​ത്തി​ലും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി എ​ൻ. പ്ര​ശാ​ന്ത്. താ​ൻ ത​ന്നെ​യാ​ണ് അ​ധി​പ​ൻ എ​ന്ന് അ​ഹ​ങ്ക​രി​ക്കു​ന്ന ആ​ളാ​ണ് ജ​യ​തി​ല​ക് എ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ്ര​ശാ​ന്ത് ആ​രോ​പി​ച്ചു. ജ​യ​തി​ല​കി​ന്‍റെ ചി​ത്രം സ​ഹി​ത​മാ​ണ് എ​ൻ. പ്ര​ശാ​ന്ത് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ല​ർ അ​ന്ത​സോ​ടെ പ​ടി​യി​റ​ങ്ങു​മ്പോ​ൾ, മ​റ്റ് ചി​ല​രു​ടെ പ​ടി​യി​റ​ക്ക​ത്തെ സ​മൂ​ഹം വ​ലി​യൊ​രു ആ​ശ്വാ​സ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി ഔ​ദ്യോ​ഗി​ക​മാ​യി വി​ര​മി​ക്കു​ന്ന ദി​വ​സം ത​ന്നെ​യാ​ണ് ക​ടു​ത്ത ഭാ​ഷ​യി​ലു​ള്ള ഈ ​ഫേ​സ്ബു​ക്ക് പോ​സ്റ്റ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ള്ള പോ​രി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ജ​യ​തി​ല​കി​ന്‍റെ പ​ടി​യി​റ​ക്ക ദി​ന​ത്തി​ലെ പ്ര​ശാ​ന്തിന്‍റെ ഈ ​പ്ര​തി​ക​ര​ണം. മു​ൻ​പും ജ​യ​തി​ല​കി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ പ്ര​ശാ​ന്ത് പ​ര​സ്യ​വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത സി​വി​ൽ സ​ർ​വീ​സ് വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

Latest News

Corehub Up