Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nationalstrike

ദേ​ശീ​യ പ​ണി​മു​ട​ക്ക്; കോ​ഴ​ഞ്ചേ​രി,തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ഒ​ഴി​വാ​ക്കി

പ​ത്ത​നം​തി​ട്ട: മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ൻ ന​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​ഴാ​ഴ്ച​ത്തെ ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ നി​ന്ന് കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ഒ​ഴി​വാ​ക്കി. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ​യും ഒ​ഴി​വാ​ക്കി​യെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ജി​ല്ലാ ക​ൺ​വീ​ന​ർ കെ.​സി.​രാ​ജ​ഗോ​പാ​ല​ൻ പ​റ​ഞ്ഞു.

മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളെ​യും പ​ണി​മു​ട​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്‌​ച അ​ർ​ധ​രാ​ത്രി മു​ത​ൽ വ്യാ​ഴാ​ഴ്‌​ച അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യ ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക, മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക, വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി നി​ർ​ദ്ദേ​ശം പി​ൻ​വ​ലി​ക്കു​ക, പൊ​തു​മേ​ഖ​ലാ ഓ​ഹ​രി വി​ൽ​പ്പ​ന​യും, ആ​സ്തി വി​ൽ​പ്പ​ന​യും അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ർ​ത്തി​യാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up