പത്തനംതിട്ട: മാരാമണ് കണ്വന്ഷൻ നടക്കുന്നതിനാൽ വ്യാഴാഴ്ചത്തെ ദേശീയ പണിമുടക്കിൽ നിന്ന് കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ശബരിമല തീര്ഥാടകരെയും ഒഴിവാക്കിയെന്ന് സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ.സി.രാജഗോപാലൻ പറഞ്ഞു.
മാരാമണ് കണ്വന്ഷനിലേക്ക് എത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും, ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള് ഉയർത്തിയാണ് പണിമുടക്ക് നടത്തുന്നത്.
Tags : MaramonConvention NationalStrike Kozhencherry Thottapuzhassery