Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Necklace Busting

Thrissur

വ്യാപാ​രി​യു​ടെ മാ​ല​പൊ​ട്ടി​ച്ച കേ​സ്: ര​ണ്ടുപേർ അ​റ​സ്റ്റിൽ

ക​യ്പ​മം​ഗ​ലം: രാ​ത്രി ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ്യാ​പാ​രി​യു​ടെ മാ​ല​പൊ​ട്ടി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ളെ ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ഴി​യ​മ്പ​ലം സ്വ​ദേ​ശി മു​ന്നാ​ക്ക​പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​സ്‌​ലം(20), കൂ​രി​ക്കു​ഴി സ്വ​ദേ​ശി വൈ​പ്പി​ൻ പാ​ട​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ നാ​സ്‌(24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചെ​ന്ത്രാ​പ്പി​ന്നി സെ​ന്‍റ​റി​ൽ ക​ട ന​ട​ത്തു​ന്ന കോ​ല​ന്ത​റ സ്വ​ദേ​ശി മ​നോ​ഹ​ര(85)​ന്‍റെ മാ​ല​യാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന മ​നോ​ഹ​ര​നെ പ്ര​തി​ക​ൾ ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​യ്പ​മം​ഗ​ലം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു.

അ​ഖി​ൽ​നാ​സ് ക​യ്പ​മം​ഗ​ലം, വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​യാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി പി. ​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​യ്പ​മം​ഗ​ലം എ​സ്എ​ച്ച്ഒ കെ.​ടി. ബി​ജി​ത്ത്, എ​സ്ഐ അ​ജാ​സു​ദ്ദീ​ൻ, ഗ്രേ​ഡ് എ​സ്ഐ പി.​കെ. രാ​ജേ​ഷ്, ഗ്രേ​ഡ് സീ​നി​യ​ർ സി​പി​ഒ സു​നി​ൽ​കു​മാ​ർ, സി​പി​ഒ വി​ശാ​ഖ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up