Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedungandam

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​യു​ടെ ഞെ​ട്ടി​ക്കു​ന്ന മൊ​ഴി പു​റ​ത്ത്

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി സ​ജി​യു​ടെ ഞെ​ട്ടി​ക്കു​ന്ന മൊ​ഴി പു​റ​ത്ത്. സ​ഹോ​ദ​ര​ൻ റെ​ജി​യെ കൊ​ന്ന​ത് മ​ർ​ദി​ച്ചും ക​ഴു​ത്തി​ല്‍ തോ​ർ​ത്ത് മു​റു​ക്കി​യു​മാ​ണ്.

അ​മ്മ മേ​രി​ക്കു​ട്ടി​യെ മു​ഖ​ത്തി​ടി​ച്ചും ക​യ്യി​ല്‍ പി​ടി​ച്ച്‌ ക​റ​ക്കി ഭി​ത്തി​യി​ലേ​ക്കെ​റി​ഞ്ഞും കൊ​ല​പ്പെ​ടു​ത്തി എ​ന്നും പ്ര​തി വെ​ളി​പ്പെ​ടു​ത്തി. ഏ​പ്രി​ല്‍ നാ​ലാം തീ​യ​തി രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും മൊ​ഴി​യി​ലു​ണ്ട്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ ര​ണ്ടു ദി​വ​സം വീ​ടി​നു പു​റ​ത്ത് ഗ്രീ​ൻ നെ​റ്റി​ല്‍ പൊ​തി​ഞ്ഞു വ​ച്ചു. മൂ​ന്നാം ദി​വ​സം അ​ർ​ധ രാ​ത്രി​ക്ക് ശേ​ഷ​മാ​ണ് കു​ഴി​ച്ചി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ സ​ജി ചോ​ദ്യം ചെ​യ്യ​ലി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ന്നാ​ണ് സ​ജി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടു​മ്പോ​ള്‍ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.

ഈ ​മാ​സം ര​ണ്ട് മു​ത​ല്‍ മേ​രി​ക്കു​ട്ടി​യെ​യും മ​ക​ൻ റെ​ജി​യെ​യും കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി പൊ​ലീ​സി​ന് ല​ഭി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. പ​രാ​തി പ്ര​കാ​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യും ചോ​ദ്യം ചെ​യ്യ​ലും ന​ട​ത്തി​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ന്നെ പോ​ലീ​സി​ന് ദു​രൂ​ഹ​ത തോ​ന്നി​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​നു​ഷ്യ​നോ​ട് സാ​മ്യം തോ​ന്നു​ന്ന ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വീ​ടി​ൻ്റെ പ​രി​സ​ര​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. കാ​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ സ​ജി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള അ​യാ​ളു​ടെ മ​റു​പ​ടി​യി​ല്‍ പൊ​ലീ​സി​ന് സം​ശ​യം തോ​ന്നി. വൈ​കി​ട്ട് വീ​ണ്ടും പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ സ​ജി അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ആ​ണ് വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ന്നും സ​ജി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം പി​താ​വി​ന്‍റെ തി​രോ​ധാ​ന​വും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​ജി​യു​ടെ സ​ഹോ​ദ​രി സി​നി രം​ഗ​ത്തെ​ത്തി​രു​ന്നു

Latest News

Corehub Up