Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Need A Road

Wayanad

"കാ​ൽ​ന​ട​യാ​ത്ര​യ്ക്കെ​ങ്കി​ലും ഒ​രു റോ​ഡ് വേ​ണം’

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തി​രു​വ​ണ്ണൂ​രി​ലെ താ​മ​സ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ഒ​രു ആ​ഗ്ര​ഹ​മേ​യു​ള്ളു. കു​ണ്ടി​ലും കു​ഴി​യി​ലും വീ​ണ് ന​ടു​വൊ​ടി​യാ​തെ ന​ട​ക്കാ​ൻ പ​റ്റി​യ ഒ​രു റോ​ഡ് വേ​ണം.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ഏ​ക സ​ഞ്ചാ​ര​മാ​ർ​ഗ​മാ​യ തി​രു​വ​ണ്ണൂ​ർ-​ക​ല്ലൂ​ർ ടൗ​ണ്‍ റോ​ഡ്. കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​സ​ഹ​മാ​യ ഈ ​റോ​ഡി​ലൂ​ടെ വ​ള​രെ സാ​ഹ​സ​പ്പെ​ട്ടാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. തി​രു​വ​ണ്ണൂ​രി​ൽ നി​ന്ന് ക​ല്ലൂ​ർ ടൗ​ണി​ലെ​ത്തു​ന്ന റോ​ഡി​ന് ര​ണ്ട് കി​ലോ​മീ​റ്റ​റി​ൽ താ​ഴെ മാ​ത്ര​മാ​ണ് ദൈ​ർ​ഘ്യം. എ​ന്നാ​ൽ ഇ​പ്പോ​ൾ റോ​ഡി​ലെ കു​ണ്ടി​ലും കു​ഴി​യി​ലു​മെ​ല്ലാം താ​ണ്ടി ന​ട​ന്നെ​ത്താ​ൻ ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം വേ​ണം.

റോ​ഡ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ​പോ​ലും വ​രാ​തെ​യാ​യി. റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നി​ട്ട് പ​ത്ത് വ​ർ​ഷം പി​ന്നി​ട്ടു. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് റോ​ഡെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ തി​രി​ഞ്ഞ് പോ​ലും നോ​ക്കു​ന്നി​ല്ല.

നൂ​റ് മീ​റ്റ​റോ​ളം ഇ​ട​വി​ട്ട് ചി​ല​യി​ട​ങ്ങ​ളി​ൽ ന​ന്നാ​ക്കി​യെ​ങ്കി​ലും അ​തെ​ല്ലാം ക​ഴി​ഞ്ഞ മ​ഴ​യി​ൽ കു​ത്തി​യൊ​ലി​ച്ച് പോ​യി. ദേ​ശീ​യ​പാ​ത 766ൽ ​നി​ന്ന് തു​ട​ങ്ങു​ന്ന തി​രു​വ​ണ്ണൂ​ർ റോ​ഡി​ൽ തി​രു​വ​ണ്ണൂ​ർ അ​ന്പ​ലം വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് പാ​ടെ ത​ക​ർ​ന്ന​ത്. ക​ല്ലൂ​ർ ടൗ​ണി​ലെ​ത്തു​ന്ന റോ​ഡി​ൽ വ​യ​ൽ​ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് ത​ക​രാ​തെ കി​ട​ക്കു​ന്ന​ത്.

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കാ​ൽ​ന​ട​യാ​ത്ര​ക്കെ​ങ്കി​ലു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up