Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neekam

ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് - ദി​ലീ​പ് ചി​ത്രം നീ​ക്കം; സെ​ക്ക​ന്‍റ് ലു​ക്ക്

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം നീ​ക്ക​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് പു​റ​ത്തി​റ​ക്കി.

ഉ​ർ​വ്വ​ശി തി​യേ​റ്റേ​ഴ്സ്, കാ​ക്ക സ്റ്റോ​റീ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ സ​ന്ദീ​പ് സേ​ന​നും അ​ല​ക്സ് ഇ. ​കു​ര്യ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സം​ഗീ​ത് സേ​ന​ൻ, നി​മി​ത ഫ്രാ​ൻ​സി​സ് എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. ര​ഘു സു​ഭാ​ഷ് ച​ന്ദ്ര​ൻ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റാ​യും മ​നു ആ​ലു​ക്ക​ൽ പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു

അ​ശോ​ക​ൻ, ബി​നു പ​പ്പു, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സി​ദ്ദി​ഖ്, വീ​ണ ന​ന്ദ​കു​മാ​ർ, ബി​ലാ​സ് ച​ന്ദ്ര​ഹാ​സ​ൻ, സി​റാ​ജ്, ശാ​രി, ര​മ്യ സു​രേ​ഷ്, ദി​യ ദീ​പ​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. വി​ബി​ൻ ബാ​ല​ച​ന്ദ്ര​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്നു. ചി​ത്രം ഉ​ട​ൻ ത​ന്നെ ഉ​ർ​വ്വ​ശി തി​യേ​റ്റേ​ഴ്സ് റി​ലീ​സ് തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കും.

ദീ​പ​ക് ദേ​വ് സം​ഗീ​ത​സം​വി​ധാ​ന​വും മു​ജീ​ബ് മ​ജീ​ദ് പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം: അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി, ചി​ത്ര​സം​യോ​ജ​നം സൂ​ര​ജ് ഇ.​എ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ; സ​ന്തോ​ഷ് രാ​മ​ൻ, മേ​യ്ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം: സ​മീ​റ സ​നീ​ഷ്, ആ​ർ​ട്ട്: സു​നി​ൽ ലാ​വ​ണ്യ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: നോ​ബി​ൾ ജേ​ക്ക​ബ് ഏ​റ്റു​മാ​നൂ​ർ, ആ​ക്ഷ​ൻ: മ​ഹേ​ഷ് മാ​ത്യു, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ശ്യാ​മ​ന്ത​ക് പ്ര​ദീ​പ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: മു​കേ​ഷ് വി​ഷ്ണു, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: യെ​ല്ലോ ടൂ​ത്ത്സ്. പി.​ആ​ർ.​ഓ- വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up