Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nehru

Idukki

ശി​ശു​ദി​നം: റോ​സാ​പ്പൂ​ക്ക​ളു​മാ​യി കു​രു​ന്നു​ക​ള്‍ ക​ള​ക്‌​ട​റേ​റ്റി​ല്‍

തൊ​ടു​പു​ഴ: ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ടു​വേ​ലി സാ​ന്‍​ജോ സി​എം​ഐ കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചാ​ച്ചാ​ജി​യു​ടെ ഇ​ഷ്ട​പ്പെ​ട്ട റോ​സ​പ്പൂ​വു​മാ​യി ഇ​ടു​ക്കി ക​ള​ക്‌​ട​റു​ടെ മു​റി​യി​ലെ​ത്തി​യ​തു വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

തു​ട​ര്‍​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ടു​മാ​യി സം​വ​ദി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ ആ​കാ​ന്‍ എ​ന്ത് പ​ഠി​ക്ക​ണം? ചെ​റു​പ്പ​ത്തി​ലേ അ​ങ്ങ​യു​ടെ സ്വ​പ്നം എ​ന്താ​യി​രു​ന്നു? ജി​ല്ല​യു​ടെ പ്ര​ത്യേ​ക​ത​ക​ള്‍ എ​ന്തെ​ല്ലാം? കു​ട്ടി​ക​ളു​ടെ മൊ​ബൈ​ല്‍ ഉ​പ​യോ​ഗം? ഇ​ത്ത​വ​ണ​ത്തെ ശി​ശു​ദി​ന​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കു ന​ല്‍​കാ​നു​ള്ള സ​ന്ദേ​ശം-​ഇ​തെ​ല്ലാ​മാ​യി​രു​ന്നു കു​രു​ന്നു​ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍. ക​ള​ക്‌​ട​ര്‍ ഇ​വ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി ന​ല്‍​കു​കു​യും കു​രു​ന്നു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​സ്വ​ദി​ക്കു​ക​യും അ​വ​ര്‍​ക്ക് മ​ധു​രം ന​ല്‍​കു​ക​യും ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ബി​നോ​ജ് ജോ​സ് സി​എം​ഐ, സ്റ്റാ​ഫം​ഗ​ങ്ങ​ളാ​യ റാ​ണി, ജ്യോ​തി, ലി​ന്‍റു, ബി​ന്ദു, ഗോ​പി എ​ന്നി​വ​രും കു​ട്ടി​ക​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

National

നെഹ്റുവിനെ കളങ്കപ്പെടുത്താൻ ബിജെപിക്ക് കഴിയില്ല: കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ സം​ഭാ​വ​ന​ക​ൾ​ക്ക് ഒ​രു ക​ള​ങ്ക​വും വ​രു​ത്താ​ൻ ബി​ജെ​പി എ​ത്ര ശ്ര​മി​ച്ചാ​ലും സാ​ധി​ക്കി​ല്ലെ​ന്ന് ലോ​ക്സ​ഭ​യി​ലെ കോ​ണ്‍ഗ്ര​സ് ഉ​പ​നേ​താ​വ് ഗൗ​ര​വ് ഗൊ​ഗോ​യ്.

ഏ​ത് വി​ഷ​യ​ത്തി​ലും പ്ര​സം​ഗ​ത്തി​ലും നെ​ഹ്റു​വി​നെ​യും കോ​ണ്‍ഗ്ര​സി​നെ​യും പ​രാ​മ​ർ​ശി​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒ​രു ശീ​ല​മാ​യി മാ​റി​യ​യെ​ന്നും ഗൊ​ഗോ​യ് ചൂ​ണ്ടി​ക്കാ​ട്ടി.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ലോ​ക്സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഗൊ​ഗോ​യി​യു​ടെ പ​രാ​മ​ർ​ശം. വ​ന്ദേ​മാ​ത​ര​ത്തെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ പ്ര​സം​ഗം ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​നും രാ​ഷ്‌​ട്രീ​യ നി​റം ന​ൽ​കാ​നും ഉ​ദ്ദേ​ശി​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ 14 ത​വ​ണ മോ​ദി നെ​ഹ്റു​വി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ചു. 50 ത​വ​ണ കോ​ണ്‍ഗ്ര​സി​ന്‍റെ പേ​രും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 75-ാം വാ​ർ​ഷി​ക​ത്തെ​ക്കു​റി​ച്ച് ഒ​രു ച​ർ​ച്ച ന​ട​ന്ന​പ്പോ​ൾ നെ​ഹ്റു​വി​ന്‍റെ പേ​ര് 10 ത​വ​ണ​യും കോ​ണ്‍ഗ്ര​സി​ന്‍റെ പേ​ര് 26 ത​വ​ണ​യും മോ​ദി പ​രാ​മ​ർ​ശി​ച്ചു.

 

Latest News

Corehub Up