സാന്‍ജോ സിഎംഐ കിന്റര്ഗാര്ട്ടന് വിദ്യാര്‍ഥികള്‍ ഇടുക്കി കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ ഓഫിസ് സന്ദര്‍ശിച്ചപ്പോള്‍.
തൊടുപുഴ: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കൊടുവേലി സാന്‍ജോ സിഎംഐ കിന്റര്ഗാര്ട്ടന് വിദ്യാര്‍ഥികള്‍ ചാച്ചാജിയുടെ ഇഷ്ടപ്പെട്ട റോസപ്പൂവുമായി ഇടുക്കി കളക്ടറുടെ മുറിയിലെത്തിയതു വേറിട്ട അനുഭവമായി.
തുടര്‍ന്നു വിദ്യാര്‍ഥികള്‍ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടുമായി സംവദിച്ചു. ജില്ലാ കളക്ടര്‍ ആകാന്‍ എന്ത് പഠിക്കണം? ചെറുപ്പത്തിലേ അങ്ങയുടെ സ്വപ്നം എന്തായിരുന്നു? ജില്ലയുടെ പ്രത്യേകതകള്‍ എന്തെല്ലാം? കുട്ടികളുടെ മൊബൈല്‍ ഉപയോഗം? ഇത്തവണത്തെ ശിശുദിനത്തില്‍ കുട്ടികള്‍ക്കു നല്‍കാനുള്ള സന്ദേശം-ഇതെല്ലാമായിരുന്നു കുരുന്നുകളുടെ ചോദ്യങ്ങള്‍. കളക്ടര്‍ ഇവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകുയും കുരുന്നുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അസ്വദിക്കുകയും അവര്‍ക്ക് മധുരം നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ബിനോജ് ജോസ് സിഎംഐ, സ്റ്റാഫംഗങ്ങളായ റാണി, ജ്യോതി, ലിന്റു, ബിന്ദു, ഗോപി എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.
Tags : nehru Childrens Day: NattuVishesham DistrictNews