Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Net

കെ-​ടെ​റ്റ് ഫ​ലം നീ​ളു​ന്നു; നെ​റ്റ്, പി​എ​ച്ച്ഡി​ക്കാ​ർ​ക്കു തി​രി​ച്ച​ടി

കൊ​​​​ല്ലം: സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​ധ്യാ​​​​പ​​​​ക യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യാ​​​​യ കെ-​​​​ടെ​​​​റ്റി​​​​ന്‍റെ ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​ത് അ​​​​നി​​​​ശ്ചി​​​​ത​​​​മാ​​​​യി നീ​​​​ളു​​​​ന്ന​​​​ത് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ഴ്ത്തു​​​​ന്നു.

നെ​​​​റ്റ്, ജെ​​​​ആ​​​​ർ​​​​എ​​​​ഫ്, പി​​​​എ​​​​ച്ച്ഡി തു​​​​ട​​​​ങ്ങി​​​​യ ഉ​​​​യ​​​​ർ​​​​ന്ന യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ ഉ​​​​ള്ള​​​​വ​​​​ർ​​​​ക്കു​​​​പോ​​​​ലും സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് കെ-​​​​ടെ​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വാ​​​​ണ് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​ന്ന​​​​ത്.

ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ാ ഫ​​​​ലം നാ​​​​ല് ആ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ വ​​​​രേ​​​​ണ്ട​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ ഇ​​​​തു​​​​വ​​​​രെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​ട്ടി​​​ല്ല. സ്കൂ​​​​ൾ തു​​​​റ​​​​ക്കാ​​​​ൻ അ​​​​ധി​​​​ക​​​​ദി​​​​വ​​​​സം ഇ​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ പോ​​​​ലും സാ​​​​ധി​​​​ക്കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​ണ് ഇ​​​​വ​​​​ർ നേ​​​​രി​​​​ടു​​​​ന്ന​​​​ത്.

മു​​​​മ്പ് നെ​​​​റ്റ്, സെ​​​​റ്റ്, എം​​​​എ​​​​ഡ്, എം​​​​ഫി​​​​ൽ, പി​​​​എ​​​​ച്ച്ഡി എ​​​​ന്നി​​​​വ​​​​യു​​​​ള്ള​​​​വ​​​​രെ കെ-​​​​ടെ​​​​റ്റി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ പു​​​​തി​​​​യ നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഈ ​​​​യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ ഉ​​​​ള്ള​​​​വ​​​​രും പ്രൈ​​​​മ​​​​റി, ഹൈ​​​​സ്‌​​​​കൂ​​​​ൾ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ കെ-​​​​ടെ​​​​റ്റ് പാ​​​​സാ​​​​ക​​​​ണം.

ഫ​​​​ലം വൈ​​​​കു​​​​ന്ന​​​​തു മൂ​​​​ലം ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കും ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നോ പ്ര​​​​മോ​​​​ഷ​​​​ൻ നേ​​​​ടാ​​​​നോ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ്. വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന അ​​​​ധ്യ​​​​യ​​​​നവ​​​​ർ​​​​ഷ​​​​ത്തി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്‌​​​​ഡ​​​​ഡ് സ്കൂ​​​​ൾ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ കെ-​​​​ടെ​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന​​​ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഫ​​​​ലം വൈ​​​​കു​​​​ന്ന​​​​ത് വ​​​​ലി​​​​യ പ്ര​​​​ഹ​​​​ര​​​​മാ​​​​ണ്. ഈ ​​​​അ​​​​വ​​​​സ​​​​രം ന​​​​ഷ്‌​​​​ട​​​​മാ​​​​യാ​​​​ൽ പ​​​​ല​​​​ർ​​​​ക്കും സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി എ​​​​ന്ന സ്വ‌​​​​പ്നം എ​​​​ന്നെ​​​​ന്നേ​​​​ക്കു​​​​മാ​​​​യി ഉ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ടിവ​​​​രും.

സ്കൂ​​​​ളു​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി ന​​​​ട​​​​ക്കാ​​​​റു​​​​ള്ള ഗ​​​​സ്റ്റ് അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കെ-​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​ണ് മു​​​​ൻ​​​​ഗ​​​​ണ​​​​ന. യോ​​​​ഗ്യ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​ഥി​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി മ​​​​റ്റു​​​​ള്ള​​​​വ​​​​രെ നി​​​​യ​​​​മി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​ത് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന​​​​തൊ​​​​ടൊ​​​​പ്പം നി​​​​ര​​​​വ​​​​ധി പേ​​​​രു​​​​ടെ ജോ​​​​ലി സാ​​​​ധ്യ​​​​ത‍​യാ​​​​ണ് ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​ത്.

Latest News

Corehub Up