Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Net Profit

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന് 1455 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം

കൊ​​​ച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് (എ​​​സ്ഐ​​​ബി) 2025-26 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 1455.14 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. ബാ​​​ങ്കി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന അ​​​റ്റാ​​​ദാ​​​യ​​​മാ​​​ണി​​​ത്. 2024-25 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ നേ​​​ടി​​​യ അ​​​റ്റാ​​​ദാ​​​യ​​​മാ​​​യ 1302.88 കോ​​​ടി രൂ​​​പ​​​യെ​​​ക്കാ​​​ൾ 11.69 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം നേ​​​ടി​​​യ​​​ത്.

എ​​​സ്ഐ​​​ബി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ബി​​​സി​​​ന​​​സാ​​​യ 2,23,620 കോ​​​ടി​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ന​​​ട​​​ത്തി. ബാ​​​ങ്കി​​​ന്‍റെ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭ​​​മാ​​​യ 2,373 കോ​​​ടി രൂ​​​പ​​​യും നേ​​​ടാ​​​നാ​​​യി. പ​​​ലി​​​ശേ​​​ത​​​ര‌​​​വ​​​രു​​​മാ​​​നം 2,009 കോ​​​ടി. ഇ​​​തും റി​​​ക്കാ​​​ർ​​​ഡാ​​​ണ്. വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് 45 ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​തം ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യ​​​തു​​​ൾ​​​പ്പെ​​​ടെ കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ളു​​​ടെ നീ​​​ക്കി​​​യി​​​രി​​​പ്പ് അ​​​നു​​​പാ​​​തം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ 85.03 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 94.10 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു. മൊ​​​ത്ത നി​​​ഷ്ക്രി​​​യ​​​ ആ​​​സ്തി വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 3.20 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 1.43 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 0.92 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 0.29 ശ​​​ത​​​മാ​​​ന​​​മാ​​​യും കു​​​റ​​​ഞ്ഞു. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ 2,270 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 4.55 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 2,373 കോ​​​ടി​​​യാ​​​യി.

റീ​​​ട്ടെ​​​യി​​​ൽ നി​​​ക്ഷേ​​​പം 15,366 കോ​​​ടി വ​​​ർ​​​ധി​​​ച്ച് 1,20,116 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. 14.67 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. എ​​​ൻ​​​ആ​​​ർ​​​ഐ നി​​​ക്ഷേ​​​പം 3,769 കോ​​​ടി രൂ​​​പ വ​​​ർ​​​ധി​​​ച്ച് 35,371 കോ​​​ടി രൂ​​​പ​​​യാ​​​യി. സേ​​​വിം​​​ഗ്സ് നി​​​ക്ഷേ​​​പം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 17.24 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച നേ​​​ടി 27,699 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 32,475 കോ​​​ടി​​​യാ​​​യി. മൊ​​​ത്ത വാ​​​യ്പ​​​ക​​​ൾ 12,695 കോ​​​ടി വ​​​ർ​​​ധി​​​ച്ച് 1,00,274 കോ​​​ടി​​​യാ​​​യി. 14.50 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ർ​​​ധ​​​ന.

സ്വ​​​ർ​​​ണ​​​വാ​​​യ്പ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ 16,982 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 24,729 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. വാ​​​ഹ​​​ന​​​വാ​​​യ്പ 1,987 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 2,412 കോ​​​ടി​​​യാ​​​യി. ബാ​​​ങ്കി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​സ്ഐ​​​ബി​​​ഒ​​​എ​​​സ്എ​​​ലി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​ഫ​​​ല​​​ങ്ങ​​​ൾ​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ട്ട ക​​​ണ​​​ക്കു​​​ക​​​ളാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ല​​​ക്ഷ്യ​​​മി​​​ട്ട എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ബാ​​​ങ്ക് സു​​​സ്ഥി​​​ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചെ​​​ന്ന് എ​​​സ്ഐ​​​ബി എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പി.​​​ആ​​​ർ. ശേ​​​ഷാ​​​ദ്രി പ​​​റ​​​ഞ്ഞു.

Business

സ്റ്റാ​ര്‍ ഹെ​ല്‍​ത്തി​ന് 449 കോ​ടി​യു​ടെ അ​റ്റാ​ദാ​യം

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​രോ​​​​ഗ്യ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ സ്റ്റാ​​​​ര്‍ ഹെ​​​​ല്‍​ത്ത് ആ​​​​ൻ​​​​ഡ് അ​​​​ലൈ​​​​ഡ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ മൂ​​​​ന്നാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ല്‍ 449 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം കൈ​​​​വ​​​​രി​​​​ച്ചു.

മി​​​​ക​​​​ച്ച പ്രീ​​​​മി​​​​യം വ​​​​ര്‍​ധ​​​​ന, മി​​​​ക​​​​ച്ച പ്ര​​​​വ​​​​ര്‍​ത്ത​​​​ന കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത എ​​​​ന്നി​​​​വ​​​​യു​​​​ടെ പി​​​​ന്‍​ബ​​​​ല​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​യ​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Business

സിഎസ്ബി അറ്റാദായം 153 കോടി രൂപ

കൊ​​ച്ചി: ന​​ട​​പ്പു സാ​​മ്പ​​ത്തി​​ക വ​​ര്‍ഷ​​ത്തി​​ന്‍റെ മൂ​​ന്നാം ത്രൈ​​മാ​​സ​​ത്തി​​ല്‍ സി​​എ​​സ്ബി​​യു​​ടെ അ​​റ്റാ​​ദാ​​യം 153 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

മു​​ന്‍ സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 152 കോ​​ടി​​യി​​രു​​ന്നു. പ്ര​​വ​​ര്‍ത്ത​​ന ലാ​​ഭം വാ​​ര്‍ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ 32 ശ​​ത​​മാ​​നം വ​​ര്‍ധ​​ന​​യോ​​ടെ 292 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ത്രൈ​​മാ​​സാ​​ടി​​സ്ഥാ​​ന​​ത്തി​​ലെ വ​​ര്‍ധ​​ന അ​​ഞ്ചു ശ​​ത​​മാ​​ന​​മാ​​ണ്.

ബാ​​ങ്കി​​ന്‍റെ ആ​​കെ നി​​ക്ഷേ​​പം 21 ശ​​ത​​മാ​​നം വാ​​ര്‍ഷി​​ക വ​​ര്‍ധ​​ന​​യോ​​ടെ 33,407 കോ​​ടി രൂ​​പ​​യി​​ല്‍ നി​​ന്നും 40,460 കോ​​ടി രൂ​​പ​​യി​​ല്‍ എ​​ത്തി. ആ​​കെ വാ​​യ്പ​​ക​​ള്‍ 28 ശ​​ത​​മാ​​നം വാ​​ര്‍ഷി​​ക വ​​ര്‍ധ​​ന​​യോ​​ടെ 28,639 കോ​​ടി രൂ​​പ​​യി​​ല്‍ നി​​ന്നും 36,677 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​യ​​താ​​യും 2025 ഡി​​സം​​ബ​​ര്‍ 31ലെ ​​ക​​ണ​​ക്കു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

റീ​​ട്ടെ​​യി​​ല്‍ രം​​ഗ​​ത്തെ വ​​ള​​ര്‍ച്ച നി​​ര്‍ണാ​​യ​​ക​​മാ​​കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ അ​​ടു​​ത്ത സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം മു​​ത​​ല്‍ ത​​ങ്ങ​​ള്‍ വ​​ന്‍ തോ​​തി​​ലു​​ള്ള വ​​ള​​ര്‍ച്ച​​യ്ക്ക് ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണെ​​ന്ന് ബാ​​ങ്ക് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍, സി​​ഇ​​ഒ എ​​ന്നി​​വ​​ര്‍ പ​​റ​​ഞ്ഞു.

Business

മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പി​ന് 630.36 കോ​ടി രൂ​പ അ​റ്റാ​ദാ​യം

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തെ ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ലെ അ​​​​റ്റാ​​​​ദാ​​​​യം 630.36 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി.

സം​​​​യോ​​​​ജി​​​​ത വ​​​​രു​​​​മാ​​​​നം 4,972.54 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. മൊ​​​​ത്തം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി 55,707.53 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. 2,712.13 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​വു​​​​മാ​​​​യി മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പ് തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ വ​​​​ള​​​​ര്‍​ച്ച കൈ​​​​വ​​​​രി​​​​ച്ച​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​​ർ പ​​​​റ​​​​ഞ്ഞു.

മു​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വ് അ​​​​പേ​​​​ക്ഷി​​​​ച്ച് വ​​​​രു​​​​മാ​​​​നം 28.38 ശ​​​​ത​​​​മാ​​​​ന​​​​വും അ​​​​റ്റാ​​​​ദാ​​​​യം 59.56 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ര്‍​ധി​​​​ച്ചു. മൊ​​​​ത്ത നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി 1.41 ശ​​​​ത​​​​മാ​​​​ന​​​​വും അ​​​​റ്റ നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി 0.76 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ടെ​​​​യും മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പി​​​ന്‍റെ മാ​​​​ത്രം ബി​​​​സി​​​​ന​​​​സും ഉ​​​​റ​​​​ച്ച ആ​​​​സ്തി ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും റി​​​​ട്ടേ​​​​ണ്‍ അ​​​​നു​​​​പാ​​​​ത​​​​ങ്ങ​​​​ളും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ലാ​​​​ഭ​​​​പ്രാ​​​​പ്തി സൂ​​​​ചി​​​​ക​​​​ക​​​​ളും ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു. ലാ​​​​ഭ​​​​ക്ഷ​​​​മ​​​​താ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​ര്‍​ന്നു. ആ​​​​സ്തി​​​​ക​​​​ളി​​​​ലെ വ​​​​രു​​​​മാ​​​​ന അ​​​​നു​​​​പാ​​​​തം 3.52 ശ​​​​ത​​​​മാ​​​​ന​​​​വും ഓ​​​​ഹ​​​​രി മൂ​​​​ല​​​​ധ​​​​ന​​​​ത്തി​​​​ല്‍ ലാ​​​​ഭാ​​​​നു​​​​പാ​​​​തം 27.05 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​ണ്.

Latest News

Corehub Up