Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nh Innauguration

ഉദ്ഘാടന ചടങ്ങിൽ നിന്ന് റി​യാ​സി​നെ ഒ​ഴി​വാ​ക്കി​യ​ത് കേ​ര​ള​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പാ​ത ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ ഒ​ഴി​വാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റ​ത്തെ മ​ര്യാ​ദ​കേ​ടെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. വ​കു​പ്പു മ​ന്ത്രി​യെ കൂ​ടി വി​ളി​ക്കു​ക എ​ന്ന​താ​ണ് ന​ട​പ​ടി​ക്ര​മ​മെ​ന്നും റി​യാ​സി​നെ ഒ​ഴി​വാ​ക്കി​യ​ത് കേ​ര​ള​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

മ​ത​നി​ര​പേ​ക്ഷ കേ​ര​ള​ത്തെ അ​പ​മാ​നി​ച്ചു. ഇ​തി​നു​ള്ള മ​റു​പ​ടി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കും. ത​ന്നെ ക്ഷ​ണി​ച്ച കാ​ര്യം അ​റി​യു​ന്ന​ത് ഇ​ന്ന​ലെ​യാ​ണ്. നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ൾ മാ​റ്റി​നി​ർ​ത്തി പോ​കേ​ണ്ട​തി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ​രി​പാ​ടി​യി​ൽ പോ​യ​പ്പോ​ൾ എ​സ്പി​ജി ത​ന്ന പാ​സി​ന് പു​റ​മേ ആ​ധാ​ർ കാ​ർ​ഡ് ചോ​ദി​ച്ചു. അ​ന്ന് താ​ൻ ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ്. പി​ന്നീ​ട് വ്യ​വ​സ്ഥ ഉ​പേ​ക്ഷി​ച്ച​പ്പോ​ഴാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ന്ന് അ​ത് വി​വാ​ദ​മാ​ക്കേ​ണ്ട എ​ന്ന് ക​രു​തി​യാ​ണ് പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​നും ഇ​ല്ലാ​ത്ത വ്യ​വ​സ്ഥ വ​ച്ച​വ​രാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേ​ര​ള​ത്തി​ന്‍റെ കാ​ര്യം വ​രു​മ്പോ​ഴൊ​ക്കെ നി​ങ്ങ​ൾ പ​ണം ത​ര​ണം എ​ന്നു പ​റ​യു​ന്നു. ഈ ​വി​വേ​ച​നം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഉ​ണ്ട്. ഇ​ത് ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ സം​സ്കാ​ര​മാ​ണ്. ബി​ജെ​പി പൊ​തു പ​ണം ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും എം​ബി രാ​ജേ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up