Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nikol Pashinyan

Europe

അ​ർ​മേ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​കോ​ൾ പാ​ഷി​ന്യാ​ന് ച​രി​ത്ര വി​ജ​യം

യെ​റി​വാ​ൻ (അ​ർ​മേ​നി​യ): ആ​ഗോ​ള രാ​ഷ്ട്രീ​യ​ത്തി​ൽ റ​ഷ്യ​ൻ സ്വാ​ധീ​ന​ത്തി​ന് ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു​കൊ​ണ്ട് അ​ർ​മേ​നി​യ​യി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി നി​കോ​ൾ പാ​ഷി​ന്യാ​ന് ഉ​ജ്വ​ല വി​ജ​യം.

റ​ഷ്യ​ൻ ചേ​രി വി​ട്ട് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളോ​ടും യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ​ടും കൂ​ടു​ത​ൽ അ​ടു​ക്കാ​നു​ള്ള പാ​ഷി​ന്യാ​ന്‍റെ രാ​ഷ്‌ട്രീ​യ ന​യ​ങ്ങ​ൾ​ക്ക് അ​ർ​മേ​നി​യ​ൻ ജ​ന​ത ന​ൽ​കി​യ വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​തെര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

59.97 ശതമാനം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ഷി​ന്യാ​ന്‍റെ "സി​വി​ൽ കോ​ൺ​ട്രാ​ക്ട് പാ​ർ​ട്ടി' 49.81 ശതമാനം വോ​ട്ടു​ക​ൾ നേ​ടി ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചു.

ഫ്ലാ​റ്റി​ൽ കു​ടു​ങ്ങി​യ ന​വ​ജാ​ത ശി​ശു​വി​ന് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ സേ​ന പാ​ഷി​ന്യാ​ന്‍റെ ച​രി​ത്ര വി​ജ​യ​ത്തെ യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ്‌​നും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്.

യൂ​റോ​പ്പി​നോ​ട് കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന ജ​നാ​ധി​പ​ത്യ അ​ർ​മേ​നി​യ​യെ ഏ​റെ വി​ല​മ​തി​ക്കു​ന്നു​വെ​ന്ന് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ്ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ഇ​തി​നൊ​പ്പം റ​ഷ്യ സാ​മ്പ​ത്തി​ക​മാ​യി അ​ർ​മേ​നി​യ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ 50 മി​ല്യൺ യൂ​റോ​യു​ടെ അ​ടി​യ​ന്ത​ര സ​ഹാ​യ​വും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഫ്രാ​ൻ​സും അ​ർ​മേ​നി​യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. 2023ൽ ​അ​യ​ൽ​രാ​ജ്യ​മാ​യ അ​സ​ർ​ബൈ​ജാ​നു​മാ​യി ഉ​ണ്ടാ​യ യു​ദ്ധ​ത്തി​ൽ അ​ർ​മേ​നി​യ​ക്ക് ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന ന​ഗോ​ർ​ണോ-​ക​രാ​ബ​ഖ് പ്ര​വി​ശ്യ പൂ​ർ​ണ​മാ​യി ന​ഷ്‌ട​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ പാ​ഷി​ന്യാ​ൻ ഒ​പ്പു​വ​ച്ച സ​മാ​ധാ​ന​ക്ക​രാ​റി​ൽ അ​ർ​മേ​നി​യ വ​ലി​യ വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം അ​ദ്ദേ​ഹ​ത്തെ അ​ധി​കാ​ര​മോ​ഹി എ​ന്ന് വി​ളി​ച്ച് ജ​യി​ലി​ല​ട​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ട്ടി​മ​റി ശ്ര​മ​ങ്ങ​ളെ​യും വോ​ട്ട് കോ​ഴ ആ​രോ​പ​ണ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ചാ​ണ് പാ​ഷി​ന്യാ​ൻ വീ​ണ്ടും അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്.

ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള വ​ൻ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും അ​ർ​മേ​നി​യ​യി​ൽ അ​ടു​ത്ത മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​നും യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലേ​ക്കു​ള്ള പ്ര​യാ​ണം ശ​ക്ത​മാ​ക്കാ​നും ഈ ​വി​ജ​യ​ത്തോ​ടെ നി​കോ​ൾ പാ​ഷി​ന്യാ​ന് സാ​ധി​ക്കും.

Latest News

Corehub Up