Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Available

Alappuzha

ആം​ബു​ല​ൻ​സി​ന് വ​ഴി​യി​ല്ല; രോ​ഗി​യെ ചു​മ​ലി​ലേ​റ്റി അ​ര​കിലോ​മീ​റ്റ​ർ ന​ട​ന്ന് യു​വാ​ക്ക​ൾ

ഹ​രി​പ്പാ​ട്: ക​ൺ​മു​ന്നി​ൽ പി​ട​ഞ്ഞ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ദു​ർ​ഘ​ട​പാ​ത​യി​ലൂ​ടെ രോ​ഗി​യെ കൈ​യി ലേ​ന്തി യു​വാ​ക്ക​ൾ താ​ണ്ടി​യ​ത് അ​ര​ക്കി​ലോ​മീ​റ്റ​ർ. വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കാ​രി​ച്ചാ​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് നാ​ടി​ന് മാ​തൃ​ക​യാ​യ അ​തി​സാ​ഹ​സി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. കാ​രി​ച്ചാ​ൽ ഏ​ഴാം വാ​ർ​ഡി​ൽ വ​ട്ട​ക്കാ​ട്ടു​ചി​റ കി​ഴ​ക്ക​തി​ൽ രാ​മ​ൻ​കു​ട്ടി​യെ​യാ​ണ് ബ്ര​ദേ​ഴ്സ് ക്ല​ബി​ലെ യു​വാ​ക്ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. രാ​മ​ൻ​കു​ട്ടി​ക്ക് പെ​ട്ടെ​ന്ന് ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലും വി​മ്മി​ഷ്ട​വും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന​തി​നെ ത്തു​ട​ർ​ന്ന് ആ​ശ​ങ്ക​യി​ലാ​യ ഭാ​ര്യ ഉ​ട​ൻ ത​ന്നെ വാ​ർ​ഡ് മെ​മ്പ​ർ വ​ർ​ഗീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. മെ​മ്പ​ർ ഉ​ട​ന​ടി 108 ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും രോ​ഗി​യു​ടെ വീ​ടി​രി​ക്കു​ന്ന ആ​റ്റു​തി​ട്ട​യി​ലേ​ക്ക് വ​ണ്ടി​യെ​ത്തു​ക അ​സാ​ധ്യ​മാ​യി​രു​ന്നു.

ഇ​ടു​ങ്ങി​യ ഒ​രു ന​ട​പ്പാ​ത മാ​ത്ര​മാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള ഏ​ക ഗ​താ​ഗ​ത​മാ​ർ​ഗം. വ​ഴി​യി​ലെ ഇ​ല​ക്ട്രി​ക് പോ​സ്റ്റും വ​ലി​യ ത​ട​സ​മാ​യി​നി​ന്നു. ആ​കെ ശേ​ഷി​ച്ച ജ​ല​മാ​ർ​ഗ​ത്തി​ലൂ​ടെ ചെ​റു​വ​ള്ള​ത്തി​ൽ രോ​ഗി​യെ കൊ​ണ്ടു​പോ​കാ​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും രാ​മ​ൻ​കു​ട്ടി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ൽ വ​ള്ള​ത്തി​ൽ ക​യ​റ്റു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലാ​യി​രു​ന്നു.

എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വാ​ർ​ഡ് മെം​ബ​ർ വി​ഷ​മി​ച്ച ഘ​ട്ട​ത്തി​ലാ​ണ് പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​യാ​യ ബ്ര​ദേ​ഴ്സ് ക്ല​ബി​ലെ യു​വാ​ക്ക​ളെ ഓ​ർ​ക്കു​ന്ന​ത്. മെം​ബ​റു​ടെ ഒ​റ്റ ഫോ​ൺ​കോ​ളി​ൽ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഷി​ബി​ൻ, ലി​ബി​ൻ, ചാ​ർ​ലി, ഷി​ബു, സ​ന്തോ​ഷ്, പ്രി​ൻ​സ്, മി​ജു​ൻ, എ​ബി, കു​ട്ടാ​ച്ച​ൻ, സ​ൻ​ജോ, ജീ​സു, റെ​നി എ​ന്നി​വ​ർ നി​മി​ഷ​ങ്ങ​ൾ​ക്ക​കം സ്ഥ​ല​ത്ത് ഒ​ത്തു​കൂ​ടി.

പി​ന്നീ​ട് ഒ​ട്ടും സ​മ​യം ക​ള​യാ​തെ യു​വാ​ക്ക​ൾ പ​ര​സ്പ​രം കൈ​കോ​ർ​ത്ത് രോ​ഗി​യെ ക​സേ​ര​യി​ലി​രു​ത്തി തോ​ളി​ലേ​റ്റു​ക​യാ​യി​രു​ന്നു. ഇ​ടു​ങ്ങി​യ​തും ത​ട​സ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ വ​ഴി​യി​ലൂ​ടെ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ 500 മീ​റ്റ​റോ​ളം ദൂ​രം അ​വ​ർ രോ​ഗി​യു​മാ​യി ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്ന് ആം​ബു​ല​ൻ​സി​ൽ എ​ത്തി​ച്ചു. അ​വി​ടെ​നി​ന്നും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച രാ​മ​ൻ​കു​ട്ടി​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​മ​ൻ​കു​ട്ടി നി​ല​വി​ൽ അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്ത് സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി വാ​ർ​ഡ് മെം​ബ​ർ വ​ർ​ഗീ​സ് അ​റി​യി​ച്ചു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഒ​രു വി​ല​പ്പെ​ട്ട ജീ​വ​ൻ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ മാ​തൃ​കാ​പ​ര​മാ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ മു​ന്നി​ട്ടി​റ​ങ്ങി​യ ബ്ര​ദേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ളെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​ചി​ത​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ വാ​ർ​ഡ് മെം​ബ​റെ​യും നാ​ടൊ​ന്നാ​കെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്.

Latest News

Corehub Up