Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuclear Facility

നതൻ​സ് ആ​ണ​വ​നി​ല​യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ആ​ണ​വ വി​കി​ര​ണ​മി​ല്ലെ​ന്ന് ഐ​എ​ഇ​എ

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ ഏ​റ്റ​വും ത​ന്ത്ര​പ്ര​ധാ​ന​മാ​യ ആ​ണ​വ​നി​ല​യ​മാ​യ നത​ൻ​സി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച് അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ര്‍​ജ ഏ​ജ​ന്‍​സി (ഐ​എ​ഇ​എ). എ​ന്നാ​ൽ ആ​ണ​വ വി​കി​ര​ണ​മി​ല്ലെ​ന്നും ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.

യു​എ​സ്, ഇ​റാ​ൻ സം​യു​ക്ത സൈ​നി​ക നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നത​ൻ​സി​ലേ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് നാ​റ്റ​ൻ​സ് ആ​ണ​വ​കേ​ന്ദ്ര​ത്തി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് ഇ​റാ​ൻ അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ ഐ​എ​ഇ​എ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ആ​ണ​വ കേ​ന്ദ്രം പൂ​ർ​ണ​മാ​യും പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നു​മാ​യി​രു​ന്നു ഇ​റാ​ന്‍റെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, നത​ൻ​സ് ആ​ക്ര​മ​ണ​ത്തി​ൽ ഐ​എ​ഇ​എ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ആ​ണ​വ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ആ​ണ​വ വി​കി​ര​ണ​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ല​രാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നാ​ണ് ഐ​എ​ഇ​എ ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ നത​ൻ​സി​ൽ ആ​ണ​വ വി​കി​ര​ണ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ശ​ങ്ക ഒ​ഴി​ഞ്ഞു.

Latest News

Corehub Up