ടെഹ്റാൻ: ഇറാനിലെ ഏറ്റവും തന്ത്രപ്രധാനമായ ആണവനിലയമായ നതൻസിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). എന്നാൽ ആണവ വികിരണമില്ലെന്നും ഏജൻസി വ്യക്തമാക്കി.
യുഎസ്, ഇറാൻ സംയുക്ത സൈനിക നീക്കങ്ങളുടെ ഭാഗമായാണ് നതൻസിലേക്ക് ആക്രമണം നടത്തിയത്. ഞായറാഴ്ചയാണ് നാറ്റൻസ് ആണവകേന്ദ്രത്തിന് നേരേ ആക്രമണമുണ്ടായതെന്നാണ് ഇറാൻ അറിയിച്ചത്. ഇക്കാര്യമാണ് ഇപ്പോൾ ഐഎഇഎ സ്ഥിരീകരിച്ചിരിക്കുന്നത്.
ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രം പൂർണമായും പുനർനിർമാണം നടത്തുമെന്നും ശക്തമായി തിരിച്ചുവരുമെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം, നതൻസ് ആക്രമണത്തിൽ ഐഎഇഎ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ആണവ നിലയങ്ങൾ ആക്രമിച്ചാൽ ആണവ വികിരണങ്ങൾ അന്തരീക്ഷത്തിൽ കലരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഐഎഇഎ ഡയറക്ടർ പറഞ്ഞിരുന്നത്. എന്നാലിപ്പോൾ നതൻസിൽ ആണവ വികിരണമില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശങ്ക ഒഴിഞ്ഞു.
Tags : iaea confirms attack natanz nuclear facility