Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nursing Student

Alappuzha

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ ദു​രൂ​ഹ​മ​ര​ണം; ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി​യെ​ടു​ത്തു

തു​റ​വൂ​ർ: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡ് പ​ള്ളി​ത്തോ​ട് പ​ടി​ഞ്ഞാ​റേ മ​ന​ക്കോ​ടം പാ​ല്യ​ത്തൈ​യ്യി​ൽ സാ​ജ​ൻ ആ​ന്‍റ​ണി​യു​ടെ മ​ക​ൾ ഫെ​ബി​ന സാ​ജ​ന്‍റെ (23) ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്. ഇ​ന്ന​ലെ സ​ർ​ക്കി​ൾ ഇ​സ്പെ​ക്ട​ർ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച​ഗ സം​ഘം പ​ള്ളി​ത്തോ​ട്ടി​ലു​ള്ള വീ​ട്ടി​ലെ​ത്തി മ​രി​ച്ച ഫെ​ബി​ന​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ സാ​ജ​ൻ ആ​ന്‍റ​ണി​യു​ടെ​യും, മെ​റ്റി​ൽ​ഡാ സാ​ജ​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബി​ന ബെ​ൻ​സി​ഗ​ർ ന‌​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഫെ​ബി​ന പ​രീ​ക്ഷ​യ്ക്കാ​യി കൊ​ട്ടി​യ​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ര​വേ ക​ഴി​ഞ്ഞ ജ​നു​വ​രി18​ന് മ​രി​ച്ച​താ​താ​ണ് മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യും നി​ല​വി​ൽ കൊ​ല്ല​ത്തു താ​മ​സി​ച്ച് സ്വ​ർ​ണ​ക്ക​ട ന​ട​ത്തു​ന്ന പ്ര​ദീ​പ് എ​ന്ന​യാ​ളു​ടെ നി​ര​ന്ത​ര പീ​ഡ​ന​വും ഭീ​ഷ​ണി​യും ഉ​ണ്ടാ​യി​രു​ന്നെ​ന്നും പ​ല​ത​വ​ണ ഇ​യാ​ൾ ഫെ​ബി​ന​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​യാ​ളു​ടെ നി​ര​ന്ത​ര​ശ​ല്യം മൂ​ലം പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം പ​രീ​ക്ഷ​യ്ക്കാ​യി മാ​ത്രം കൊ​ല്ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് മാ​താ​പി​താ​ക്ക​ൾ എ​ത്തു​ന്ന​തി​നു മു​മ്പ് പോ​സ്റ്റ്മോ​ർ​ട്ട​വും മ​റ്റു ന​ട​പ​ടി​ക​ളും തി​ടു​ക്ക​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ മൃ​ത​ദേ​ഹ​ത്തി​ൽ മൊ​ട്ടു​സൂ​ചി​കൊ​ണ്ട് കു​ത്തി​യ പാ​ടു​ക​ളും ചു​ണ്ടി​ൽ മൊ​ട്ടു​സൂ​ചി കു​ത്തി ത​റ​ച്ച നി​ല​യി​ലും ആ​യി​രു​ന്നു.

കൊ​ല്ലം സി​റ്റി ക​മ്മീ​ഷ​ണ​ർ​ക്ക് ഫെ​ബി​ന​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ജി​ല്ലാ ക്രൈം ​റി​ക്കാ​ഡ്സ് ബ്യൂ​റോ​യ്ക്ക് അ​ന്വേ​ഷ​ണം കൈ​ക​മാ​റാ​യി​രു​ന്നു. ഇ​വ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ഫെ​ബി​ന​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും കൊ​ട്ടി​യം പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ലി​യ വീ​ഴ്ച​യു​ള്ള​താ​യും, പോ​ലീ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തേ ത്തു​ട​ർ​ന്ന് ഫെ​ബി​ന​യു​ടെ മാ​താ​പി​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും അ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും ന​ൽ​കി​യ പ​രാ​തി​യെ ത്തു​ട​ർ​ന്നാ​ണ് തു​ട​ര​ന്വേ​ഷ​ണം സം​സ്ഥ​ന ക്രൈം ​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

Kerala

ത​ട​ഞ്ഞ് നി​ർ​ത്തി രാ​സ​വ​സ്തു എ​റി​ഞ്ഞു; തെ​ലു​ങ്കാ​ന​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ആ​ക്ര​മ​ണം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ൽ ജി​ല്ല​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി‍​യെ അ​ജ്ഞാ​ത​ർ രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. കാ​സി​പേ​ട്ട് മ​ണ്ഡ​ൽ പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ഇ​ട​തു​കാ​ലി​നും അ​ര​ക്കെ​ട്ടി​ലും പൊ​ള്ള​ലേ​റ്റു. എം​ജി​എം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് പെ​ൺ​കു​ട്ടി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും കു​ട്ടി ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹ​നം​കൊ​ണ്ട​യി​ലെ കോ​ള​ജി​ൽനി​ന്നു മു​ത്ത​ശി​യെ കാ​ണാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്ന് പേ​ർ കു​ട്ടി​യെ ത​ട​ഞ്ഞ് നി​ർ​ത്തി​യ​തിനു ശേ​ഷം വി​ഷാം​ശം ക​ല​ർ​ന്ന ദ്രാ​വ​കം എ​റി​യു​ക​യും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തിനു പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​കാ​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up