Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obscene Videos

ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​ജ്വ​ൽ രേ​വ​ണ്ണയുടെ പ​ക്ക​ൽ മൊ​ബൈ​ൽ; ഫോ​ണി​ൽ നി​റ​യെ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ

ബെം​ഗ​ളൂ​രു: ജ​ന​താ​ദ​ൾ (സെ​ക്യു​ല​ർ) മു​ൻ എം​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ ജ​യി​ലി​നു​ള്ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന രേ​വ​ണ്ണ​യു​ടെ പ​ക്ക​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധി​ച്ചു. ഇ​വ​യി​ൽ ഡ​സ​ൻ​ക​ണ​ക്കി​ന് അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ ഉ​ള്ള​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ പൗ​ത്ര​നും കേ​ന്ദ്ര​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ സ​ഹോ​ദ​രീ​പു​ത്ര​നു​മാ​യ രേ​വ​ണ്ണ ബ​ലാ​ത്സം​ഗ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഓ​ഗ​സ്റ്റ് 11ന് ​ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ൺ ക​ണ്ടെ​ടു​ത്ത​ത്. ജ​യി​ൽ മു​റി​ക്കു​ള്ളി​ൽ ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​ക്ക​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

48 വ​യ​സു​ള്ള സ്ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് രേ​വ​ണ്ണ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഹാ​സ​ൻ ജി​ല്ല​യി​ലെ ഹൊ​ളെ​ന​ര​സീ​പു​ര​യി​ലു​ള്ള രേ​വ​ണ്ണ കു​ടും​ബ​ത്തി​ന്‍റെ ഫാം ​ഹൗ​സി​ൽ ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന സ്ത്രീ. ​ഇ​യാ​ൾ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ക​യും ആ​ർ​ക്കെ​ങ്കി​ലും വി​വ​രം ന​ൽ​കി​യാ​ൽ വീ​ഡി​യോ​ക​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി അ​വ​ർ ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രേ​വ​ണ്ണ അ​റ​സ്റ്റി​ലാ​യ​തും ശി​ക്ഷി​ക്ക​പ്പെ​ട്ട​തും.

നി​ല​വി​ൽ ബം​ഗ​ളൂ​രു​വി​ലെ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് ഇ​യാ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രേ​വ​ണ്ണ​യു​ടെ മു​റി​യി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ വീ​ണ്ടെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up