Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of Kannur Warriors

Kannur

ക​ണ്ണൂ​ർ വാ​രി​യേഴ്​സി​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ൽ ഷ​ഫീ​ഖ് ഹ​സ​ന്‍ പ​ക​ർ​ന്നു ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സം

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ മ​ല​പ്പു​റം എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി ഫൈ​ന​ല്‍ പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍​ത്തി​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്സി​യു​ടെ തി​രി​ച്ചു​വ​ര​വി​ന് പി​ന്നി​ല്‍ പ​രി​ശീ​ല​ക​ന്‍ ഷ​ഫീ​ഖ് ഹ​സ​ന്‍ മ​ഠ​ത്തി​ലി​ന്‍റെ ത​ന്ത്ര​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും. ലീ​ഗ് റൗ​ണ്ടി​ല്‍ തു​ട​ര്‍​തോ​ല്‍​വി​ക​ള്‍ ഏ​റ്റു​വാ​ങ്ങി അ​വ​സാ​ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട ടീ​മി​നെ​യാ​ണ് ഷ​ഫീ​ഖ് വി​ജ​യ​വ​ഴി​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്.

മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ര്‍​ന്ന് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ആ​ന്‍​ഡ്രേ ചെ​ര്‍​ണി​ഷോ​വി​നെ മാ​റ്റി​യാ​യി​രു​ന്നു ഷ​ഫീ​ഖ് ഹ​സ​നെ ആ​ക്ടിം​ഗ് ഹെ​ഡ് കോ​ച്ചാ​യി നി​യ​മി​ച്ച​ത്. ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കാ​ലി​ക്ക​റ്റ് എ​ഫ്സി​ക്കെ​തി​രെ പ​ത്തു പേ​രാ​യി ചു​രു​ങ്ങി​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു തോ​റ്റ​ത്. എ​ന്നാ​ല്‍ പ​രാ​ജ​യ​ത്തി​ൽ ത​ള​രാ​തെ ഓ​രോ താ​ര​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ച് പോ​രാ​ളി​യാ​ക്കു​ക​യാ​യി​രു​ന്നു ഷ​ഫീ​ഖ് ഹ​സ​ൻ.

പി​ന്നീ​ട് കൊ​ച്ചി​യു​ടെ ത​ട്ട​ക​ത്തി​ല്‍ ഫോ​ര്‍​സ കൊ​ച്ചി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​ണ്ണൂ​ര്‍ തി​രി​ച്ചു​വ​ര​വി​ന്‍റെ സൂ​ച​ന ന​ല്‍​കി. സെ​മി പ്ര​തീ​ക്ഷ​ക​ള്‍​ക്ക് വീ​ണ്ടും ജീ​വ​ന്‍ ന​ല്‍​കി​യ ആ ​വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മ​ല​പ്പു​റം എ​ഫ്സി​ക്കെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യി മാ​റി ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​നെ​യാ​ണ് ക​ള​ത്തി​ൽ ക​ണ്ട​ത്. അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി നാ​ല് ഗോ​ളു​ക​ള്‍ പി​റ​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ഒ​ടു​വി​ല്‍ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ മ​ല​പ്പു​റ​ത്തെ മു​ട്ടു​കു​ത്തി​ച്ചാ​ണ് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് നി​ര്‍​ണാ​യ​ക വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. പു​റ​ത്താ​ക​ലി​ന്‍റെ വ​ക്കി​ല്‍ നി​ന്ന് സെ​മി പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍​ത്തി​യ ഈ ​തി​രി​ച്ചു​വ​ര​വി​ലേ​ക്ക് ടീ​മി​നെ പ്രാ​പ്ത​നാ​ക്കി​യ​തി​ന്‍റെ പ്ര​ധാ​ന ശി​ല്‍​പി​യും ഷ​ഫീ​ഖ് ഹ​സ​ന്‍ ത​ന്നെ​യാ​ണ്.

ടീ​മി​ന്‍റെ എ​ൻ​ജി​നാ​യി സാം​ബ​യും


ഷ​ഫീ​ഖ് ഹ​സ​നൊ​പ്പം ടീ​മി​ന്‍റെ തി​രി​ച്ചു വ​ര​വി​ൽ നി​ർ​ണാ​യ​ക​മാ​യ സ്ഥാ​നം വ​ഹി​ച്ച മ​റ്റൊ​രു പേ​ര് ക്യാ​പ്റ്റ​ന്‍ ഏ​ണ​സ്റ്റീ​ന്‍ ല​വ്സാം​ബ​യു​ടേ​താ​ണ്. സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ച് ടീ​മി​ന് ര​ണ്ട് വി​ജ​യ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച സാം​ബ പ​രി​ക്കി​നെ തു​ട​ർ​ന്ന് മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ പു​റ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.

കാ​ലി​ക്ക​റ്റ് എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് പ​രി​ക്ക് ഭേ​ദ​മാ​യി ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും മ​ധ്യ​നി​ര​യി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മാ​യി​രു​ന്നു ഏ​ണ​സ്റ്റീ​ൻ ല​വ്സാം​ബ കാ​ഴ്ച വ​ച്ച​ത്. ഫോ​ര്‍​സ കൊ​ച്ചി​ക്കെ​തി​രെ​യും മ​ല​പ്പു​റം എ​ഫ്സി​ക്കെ​തി​രെ​യും ടീ​മി​ന്‍റെ എ​ന്‍​ജി​നാ​യും പ്ര​വ​ര്‍​ത്തി​ച്ച​ത് സാം​ബ​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ലും പ്ര​തി​രോ​ധ​ത്തി​ലും ഒ​രു​പോ​ലെ നി​ര്‍​ണാ​യ​ക സാ​ന്നി​ധ്യ​മാ​യ സാം​ബ ക​ളി​ക്കാ​രി​ൽ പു​തി​യൊ​രാ​വ​ശ​മാ​യി​രു​ന്നു പ​ക​ർ​ന്ന​ത്.

Latest News

Corehub Up