Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of South African

Palakkad

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ എം​പി​മാ​രു​ടെ സം​ഘം ആ​ല​ത്തൂ​രി​ൽ സ​ന്ദ​ർ​ശ​നത്തിനെത്തി

ആ​ല​ത്തൂ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പാ​ർ​ല​മെ​ന്‍റ് പോ​ർ​ട്ട് ഫോ​ളി​യോ ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി സം​ഘം ആ​ല​ത്തൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഗ്രാ​മ​വി​ക​സ​നം, കൃ​ഷി പ​രി​വ​ർ​ത്ത​നം, ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ്ജ​നം, വി​കേ​ന്ദ്രീ​കൃ​ത ഭ​ര​ണ​നി​ർ​വ​ഹ​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എം​പി​മാ​രു​ൾ​പ്പെ​ടു​ന്ന15 അം​ഗ​സം​ഘ​മാ​ണ് ആ​ല​ത്തൂ​ർ ബോ​ധി​യി​ൽ എ​ത്തി​യ​ത്. ആ​ല​ത്തൂ​രി​ലെ നി​റ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും അ​നു​ബ​ന്ധ​മാ​യി രൂ​പീ​ക​രി​ച്ച നി​റ ഹ​രി​ത മി​ത്ര സൊ​സൈ​റ്റി​യെ​കു​റി​ച്ചും ആ​ല​ത്തൂ​ർ കൃ​ഷി വ​കു​പ്പി​ന്‍റെ കാ​ർ​ഷി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സം​ഘം പ​ഠി​ച്ചു.

ആ​ല​ത്തൂ​ർ ബോ​ധി ആ​ശ്ര​മ​ത്തി​ലെ പ്ര​കൃ​തി സൗ​ഹൃ​ദ കൃ​ഷി, സു​ര​ക്ഷി​ത ഭ​ക്ഷ​ണം ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നി​വ​യും സം​ഘ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി. ടി.​എം. ശ​ശി എം​എ​ൽ​എ, പി.​പി. സു​മോ​ദ് എം​എ​ൽ​എ, ആ​ല​ത്തൂ​ർ ബ്ലോ​ക്ക് ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​ണ്ണ​ൻ, നി​റ ര​ക്ഷാ​ധി​കാ​രി കെ.​ഡി. പ്ര​സേ​ന​ൻ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റു​മു​ഖ പ്ര​സാ​ദ്, ത​ഹ​സി​ൽ​ദാ​ർ ജ​യ​കൃ​ഷ്ണ​ൻ, കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. ദീ​പ്തി. സീ​നി​യ​ർ കൃ​ഷി ഓ​ഫീ​സ​ർ എം.​വി. ര​ശ്മി, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ സി. ​ധ​ന്യ, എ​സ്. ശ്രു​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up