സന്ദർശനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ എംപിമാരുടെ സംഘം ആലത്തൂർ ബോധി ആശ്രമത്തിൽ.
ആലത്തൂർ: ദക്ഷിണാഫ്രിക്കൻ പാർലമെന്റ് പോർട്ട് ഫോളിയോ കമ്മിറ്റിയുടെ പ്രത്യേക പ്രതിനിധി സംഘം ആലത്തൂരിൽ സന്ദർശനം നടത്തി.
ഗ്രാമവികസനം, കൃഷി പരിവർത്തനം, ദാരിദ്ര്യ നിർമാർജ്ജനം, വികേന്ദ്രീകൃത ഭരണനിർവഹണം എന്നിവയുമായി ബന്ധപ്പെട്ട എംപിമാരുൾപ്പെടുന്ന15 അംഗസംഘമാണ് ആലത്തൂർ ബോധിയിൽ എത്തിയത്. ആലത്തൂരിലെ നിറ പദ്ധതിയെക്കുറിച്ചും അനുബന്ധമായി രൂപീകരിച്ച നിറ ഹരിത മിത്ര സൊസൈറ്റിയെകുറിച്ചും ആലത്തൂർ കൃഷി വകുപ്പിന്റെ കാർഷിക വികസന പ്രവർത്തനങ്ങളെക്കുറിച്ചും സംഘം പഠിച്ചു.
ആലത്തൂർ ബോധി ആശ്രമത്തിലെ പ്രകൃതി സൗഹൃദ കൃഷി, സുരക്ഷിത ഭക്ഷണം ആരോഗ്യകരമായ ജീവിതശൈലി എന്നിവയും സംഘത്തിന് പരിചയപ്പെടുത്തി. ഫീൽഡ് സന്ദർശനവും നടത്തി. ടി.എം. ശശി എംഎൽഎ, പി.പി. സുമോദ് എംഎൽഎ, ആലത്തൂർ ബ്ലോക്ക് ഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ, നിറ രക്ഷാധികാരി കെ.ഡി. പ്രസേനൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അറുമുഖ പ്രസാദ്, തഹസിൽദാർ ജയകൃഷ്ണൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ദീപ്തി. സീനിയർ കൃഷി ഓഫീസർ എം.വി. രശ്മി, കൃഷി ഓഫീസർമാരായ സി. ധന്യ, എസ്. ശ്രുതി എന്നിവർ പ്രസംഗിച്ചു.
Tags : South African MPs Visits Alathur nattuvishesham localnews Delegation of South African MPs Visits Alathur