Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Off Oman Coast

ഒ​​​​​​​മാ​​​​​​​ൻ തീ​​​​​​​ര​​​​​​​ത്ത് എണ്ണക്കപ്പൽ യുഎസ് ആക്രമിച്ചു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: ഒ​​​​​​​മാ​​​​​​​ൻ തീ​​​​​​​ര​​​​​​​ത്ത് എ​​​​ണ്ണ​​​​ക്ക​​​​​​​പ്പ​​​​​​​ലി​​​​​​​നു നേ​​​​​​​ർ​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​ൻ മ​​​​​​​രി​​​​​​​ച്ചു. ര​​​​​​​ണ്ടു ഇന്ത്യക്കാരെ കാ​​​​​​​ണാ​​​​​​​താ​​​​​​​യി. 21 ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രെ ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.

ക​​​​​​​പ്പ​​​​​​​ലി​​​​​​​ലെ 24 ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രും ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​രാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​നു സ​​​​​മീ​​​​​പം സെ​​​​​​​റ്റെ​​​​​​​ബെ​​​​​​​ല്ലോ എ​​​​​​​ന്ന ക​​​​​​​പ്പ​​​​​​​ലി​​​​​​​നു നേ​​​​​​​ർ​​​​​​​ക്കാ​​​​​​ണ് ഇന്നലെ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. ഒ​​​​​മാ​​​​​നി​​​​​ലെ സോ​​​​​ഹ​​​​​ർ തീ​​​​ര​​​​ത്തി​​​​​ന് 20 നോ​​​​​ട്ടി​​​​​ക്ക​​​​​ൽ മൈ​​​​​ൽ അ​​​​​ക​​​​​ലെ​​​​​യാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. യു​​​എ​​​സ് സൈ​​​ന്യ​​​മാ​​​ണ് എ​​​ണ്ണ​​​ടാ​​​ങ്ക​​​ർ ആ​​​ക്ര​​​മി​​​ച്ച​​​ത് . ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ക​​​പ്പ​​​ലാ​​​ണി​​​തെ​​​ന്ന് യു​​​എ​​​സ് ആ​​​രോ​​​പി​​​ച്ചു. നി​​​ർ​​​ദേ​​​ശം ലം​​​ഘി​​​ച്ച​​​പ്പോ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് യു​​​എ​​​സ് സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. ക​​​​​​​പ്പ​​​​​​​ലി​​​​​​​ന്‍റെ എ​​​​​​​ൻ​​​​​​​ജി​​​​​​​ൻ റൂ​​​​​​​മി​​​​​​​ലേ​​​​​​​ക്ക് മി​​​​​​​സൈ​​​​​​​ൽ തു​​​​​​​ള​​​​​​​ച്ചു​​​​​​​ക​​​​​​​യ​​​​​​​റു​​​​​​​ക​​​​​​​യും തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് തീ​​​​​​​പി​​​​​​​ടി​​​​​​​ത്ത​​​​​​​മു​​​​​​​ണ്ടാ​​​​​​​കു​​​​​​​ക​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

ആ​​​​​​​ക്ര​​​​​​​മ​​ണ​​​​​​​ത്തെ ഇ​​​​​​​ന്ത്യ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി അ​​​​​​​പ​​​​​​​ല​​​​​​​പി​​​​​​​ച്ചു. ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ യു​​​എ​​​സ് ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​ ജേ​​സ​​ൺ മീ​​ക്സി​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ഇ​​​ന്ത്യ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു. ഒ​​​​​​​മാ​​​​​​​നി​​​​​​​ലെ ഇ​​​​​​​ന്ത്യ​​​​​​​ൻ എം​​​​​​​ബ​​​​​​​സി സ്ഥി​​​​​​​തി​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ൾ സൂ​​​​​​​ക്ഷ്മ​​​​​​​മാ​​​​​​​യി നി​​​​​​​രീ​​​​​​​ക്ഷി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണ്. തെ​​​​​​​ര​​​​​​​ച്ചി​​​​​​​ലി​​​​​​​നും ര​​​​​​​ക്ഷാ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ത്തി​​​​​​​നും ഒ​​​​​​​മാ​​​​​​​ൻ അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​രു​​​​​​​മാ​​​​​​​യി ചേ​​​​​​​ർ​​​​​​​ന്നു പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നും വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. തി​​​​​​​ങ്ക​​​​​​​ളാ​​​​​​​ഴ്ച 24 ഇ​​​​​​​ന്ത്യ​​​​​​​ൻ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന, പ​​​​​​​ലാ​​​​​​​വു പ​​​​​​​താ​​​​​​​ക​​​​​​​യേ​​​​​​​ന്തി​​​​​​​യ ക​​​​​​​പ്പ​​​​​​​ൽ ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു.​

Latest News

Corehub Up