കുഞ്ചാക്കോ ബോബന് നായകനായെത്തിയ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മാതാക്കൾക്കെതിരെ കേസ്. അനുവാദമില്ലാതെ മൊബൈല്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചതിനാണ് കേസ്.
എറണാകുളം സിജെഎം കോടതിയുടേതാണ് നിർദേശം. കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ അനുവാദമില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതിനെതിരെയാണ് നടപടി.
ചിത്രത്തിന്റെ നിര്താവായ മാര്ട്ടിന് പ്രക്കാട്ടിനും സഹനിര്മാതാക്കള്ക്കുമെതിരെയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വ്യക്തിഗത വിവരങ്ങളുടെ മോഷണക്കുറ്റവും ചുമത്തും. സ്ട്രീമിംഗ് പങ്കാളികളായ നെറ്റ്ഫ്ളിക്സിനെതിരേയും കേസെടുക്കും. മെറ്റ കമ്പനിയും വാട്സ് ആപ്പും കേസില്‍ പ്രതികളാകും. ചിത്രത്തില്‍ നമ്പര്‍ വന്നതിനെതിരെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.