തൃശൂർ: ഇന്ധനവിലവർധനവിലൂടെ എണ്ണക്കമ്പനികളുടെ ലാഭത്തിനായി കേന്ദ്ര സർക്കാർ ജനത്തെ പിഴിയുകയാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. സംസ്ഥാനവ്യാപകമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിന്റെ ജില്ലാതല ഉദ്ഘാടനം അയ്യന്തോളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.പി. രാധാകൃഷ്ണൻ, സാജൻ ജോർജ്, കെ. സുമേഷ്, രാമചന്ദ്രൻ പുതൂർക്കര, ട്യൂസൺ ചേറ്റുപുഴ, സുനിത വിനു, മേഫി ഡെൻസൺ, പി.വി. രാജു, എ.കെ. ആനന്ദൻ, ഹരിത്ത് ബി. കല്ലുപാലം തുടങ്ങിയവർ പ്രസംഗിച്ചു.